മനാമ: ബഹ്‌റൈനില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും. വ്യാഴാഴ്ച നടന്ന ഏകോപന സമിതി യോഗത്തില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ എല്ലാവരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പറഞ്ഞു. 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കുക. രാജ്യത്തെ 27 മെഡിക്കല്‍ സെന്‍ററുകള്‍ വഴി വാക്‌സിന്‍ വിതരണം ചെയ്യും. ദിവസേന 5,000-10,000 വാക്‌സിനേഷനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.