Asianet News MalayalamAsianet News Malayalam

ദുബൈയില്‍ നാല് ദിവസത്തേക്ക് പാര്‍ക്കിങ് സൗജന്യം

ബഹുനില പാര്‍ക്കിങ് ടെര്‍മിനലുകളില്‍ നേരത്തെയുണ്ടായിരുന്ന പോലെ പാര്‍ക്കിങ് ഫീസ് ഈടാക്കും.

Free parking announced in Dubai for 4 days
Author
Dubai - United Arab Emirates, First Published Jul 14, 2021, 6:42 PM IST

ദുബൈ: ബലി പെരുന്നാള്‍ പ്രമാണിച്ച് ദുബൈയില്‍ നാല് ദിവസത്തേക്ക് സൗജന്യ പാര്‍ക്കിങ് അനുവദിക്കും. ജൂലൈ 19 മുതല്‍ 22 വരെയായിരിക്കും (ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെ) സൗജന്യ പാര്‍ക്കിങ് ലഭ്യമാവുക. അതേസമയം ബഹുനില പാര്‍ക്കിങ് ടെര്‍മിനലുകളില്‍ നേരത്തെയുണ്ടായിരുന്ന പോലെ പാര്‍ക്കിങ് ഫീസ് ഈടാക്കും.

അറഫാ ദിനവും ബലി പെരുന്നാളും പ്രമാണിച്ച് യുഎഇയില്‍ അടുത്തയാഴ്‍ച നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആറ് ദിവസത്തെ അവധി ലഭിക്കും. 

Follow Us:
Download App:
  • android
  • ios