ദു​ബാ​യ്: യു​എ​ഇ​യി​ലെ​ത്തു​ന്ന എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഇ​നി മു​ത​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് സൗ​ജ​ന്യ സിം ​കാ​ർ​ഡ് ല​ഭി​ക്കും. അ​ബു​ദാ​ബി​യി​ൽ ഫെ​ഡ​റ​ൽ അ​ഥോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് സി​റ്റി​സ​ൺ​ഷി​പ്പ് (ഐ​സി​ഐ) മേ​ധാ​വി​ക​ളാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ൽ ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലു​ള്ള സൗ​ക​ര്യ​മാ​ണ് രാ​ജ്യ​മെ​ങ്ങും വ്യാ​പി​പ്പി​ക്കു​ന്ന​ത്. 

ഒ​രു മാ​സ​ത്തെ സ​മ​യ പ​രി​ധി​യി​ൽ ന​ൽ​കു​ന്ന സിം ​കാ​ർ​ഡി​ൽ മൂ​ന്നു മി​നി​റ്റ് ടോ​ക് ടൈം, ​അ​ഞ്ച് എ​സ്എം​എ​സ്, 20 എം​ബി ഡാ​റ്റാ എ​ന്നി​വ ല​ഭി​ക്കും. 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ സിം ​ല​ഭി​ക്കു​ക​യു​ള്ളൂ. വി​സ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​ന​നു​സ​രി​ച്ച് സിം ​കാ​ർ​ഡി​ന്‍റെ വാ​ലി​ഡി​റ്റി കൂ​ടും. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ യു​എ​ഇ​യി​ൽ നി​ന്ന് പു​റ​ത്തേ​യ്ക്ക് ക​ട​ക്കു​മ്പോ​ൾ സിം ​പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​കും.

യു​എ​ഇ​യി​ലെ ടെ​ലി​കോം സേ​വ​ന​ദാ​താ​ക്ക​ളാ​യ ഇ​ത്തി​സ​ലാ​ത്ത്, ഡു ​എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​ത​ര​ണം. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പാ​സ്പോ​ർ​ട്ട് ക​ൺ​ട്രോ​ൾ കൗ​ണ്ട​റി​ൽ​നി​ന്നാ​യി​രി​ക്കും ല​ഭി​ക്കു​ന്ന​ത്. ട്രാ​ൻ​സി​റ്റ് വി​സ, സ​ന്ദ​ർ​ശ​ക വി​സ, വി​സ ഓ​ൺ അ​റൈ​വ​ൽ, ജി​സി​സി പൗ​ര​ന്മാ​ർ, യു​എ​ഇ​യി​ൽ ആ​ദ്യ​മാ​യെ​ത്തു​ന്ന റെ​സി​ഡ​ന്‍റ് വി​സ ഹോ​ൾ​ഡേ​ഴ്സ് എ​ന്നി​വ​ർ​ക്കെല്ലാം സിം ​ല​ഭ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.