ദുബായ്: 48-മാത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയുടെ കീഴിലുള്ള ടാക്സി ഉപയോക്താക്കള്‍ക്ക് സൗജന്യ വൈഫൈ ലഭിക്കും. ടെലികോം കമ്പനിയായ ഡു ആണ് മറ്റൊരു സാങ്കേതിക സ്ഥാപനവുമായി സഹകരിച്ച് 48 മണിക്കൂര്‍ നേരത്തേക്ക് പരിധികളില്ലാതെ സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നത്.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറാത്തി ഉപഭോക്താക്കള്‍ക്ക് 48 മണിക്കൂര്‍ നേരത്തേക്ക് 48 ജിബി സൗജന്യ മൊബൈല്‍ ഇന്റര്‍നെറ്റും ഡു പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ രണ്ട്, മൂന്ന് തീയ്യതികളിലാണ് രണ്ട് ആനുകൂല്യങ്ങളും ലഭ്യമാവുന്നത്.