മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് വിധേയമായി അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് വെള്ളിയാഴ്ച പ്രാർത്ഥനകൾ ഇന്ന് പുനരാംഭിച്ചുവെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്‍തു.

മസ്‍കത്ത്: രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം ഒമാനിലെ പള്ളികളില്‍ (Mosques in Oman) വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‍കാരം (Friday prayers) പുനഃരാംഭിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയവുമായി (Ministry of Health) സഹകരിച്ച്, മതകാര്യ മന്ത്രാലയം (Ministry of Endowments and Religious Affairs) പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് വിധേയമായി അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് വെള്ളിയാഴ്ച പ്രാർത്ഥനകൾ ഇന്ന് പുനരാംഭിച്ചുവെന്ന് ഒമാൻ ന്യൂസ് ഏജൻസിയുടെ (Oman News Agency) വാർത്താകുറിപ്പിൽ പറയുന്നു.

'നല്ല കൂട്ടുകാരൻ' എന്ന തലകെട്ടിൽ നല്ല കൂട്ടുകെട്ട് തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വെള്ളിയാഴ്ച പ്രാര്‍ത്ഥനയോടൊപ്പം നടന്ന പ്രഭാഷണത്തില്‍ ഇമാമുമാര്‍ വിശ്വാസികളെ ഉദ്‍ബോധിപ്പിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. പള്ളികളില്‍ ജുമുഅ നമസ്‍കാരം നിർത്തിവെച്ചിരുന്നുവെങ്കിലും ദൈനംദിന നമസ്‍കാരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുടർന്നുപോന്നിരുന്നു.