സൂപ്പര്‍ 98 പെട്രോളിന് ഇപ്പോള്‍ 2.24 ദിര്‍ഹമാണെങ്കില്‍ നവംബറില്‍ അത് 2.20 ദിര്‍ഹമായി കുറയും. സ്‍പെഷ്യല്‍ 95 പെട്രോളിന് 2.12 ദിര്‍ഹത്തില്‍ നിന്ന് 2.09 ദിര്‍ഹമായി വില കുറയും. 

അബുദാബി: യുഎഇയില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും ഒക്ടോബര്‍ മാസത്തേക്കാള്‍ കുറഞ്ഞവിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പര്‍ 98 പെട്രോളിന് ഇപ്പോള്‍ 2.24 ദിര്‍ഹമാണെങ്കില്‍ നവംബറില്‍ അത് 2.20 ദിര്‍ഹമായി കുറയും. സ്‍പെഷ്യല്‍ 95 പെട്രോളിന് 2.12 ദിര്‍ഹത്തില്‍ നിന്ന് 2.09 ദിര്‍ഹമായി വില കുറയും. ഡീസലിന് അടുത്തമാസം 2.38 ദിര്‍ഹമായിരിക്കും. ഒക്ടോബറില്‍ 2.41 ദിര്‍ഹമാണ് ഡീസല്‍ വില.