ഈ വര്‍ഷം തുടര്‍ച്ചയായ മൂന്നാം മാസമാണ് യുഎഇയില്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്.

അബുദാബി: മേയ് ഒന്ന് മുതല്‍ യുഎഇയില്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുമെന്ന് ഫ്യുവല്‍ പ്രൈസ് കമ്മിറ്റി അറിയിച്ചു. സൂപ്പര്‍ 98 പെട്രോളിന്റെ വില നിലവിലുള്ള 2.23 ദിര്‍ഹത്തില്‍ നിന്ന് 2.48 ദിര്‍ഹമായി വര്‍ദ്ധിപ്പിക്കും. സ്പെഷ്യല്‍ 95ന് 2.43 ദിര്‍ഹമായിരിക്കും അടുത്ത മാസം മുതല്‍ വില. നിലവില്‍ 2.11 ദിര്‍ഹമാണ് സ്പെഷ്യല്‍ 95ന് വില. ഡീസല്‍ വിലയിലും വര്‍ദ്ധനവുണ്ടാകും. നിലവിലുള്ള 2.49 ദിര്‍ഹത്തില്‍ നിന്ന് 2.53 ദിര്‍ഹമായി വില കൂട്ടും. ഈ വര്‍ഷം തുടര്‍ച്ചയായ മൂന്നാം മാസമാണ് യുഎഇയില്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്.