ദോഹ: ഖത്തറില്‍ പെട്രോളിനും ഡീസലിനും വ്യാഴാഴ്ച മുതല്‍ വില വര്‍ദ്ധിച്ചു. പ്രീമിയം പെട്രോളിന് ജൂലൈയില്‍ 1.70 റിയാലായിരുന്ന സ്ഥാനത്ത് ഇന്നു മുതല്‍ 1.80 റിയാല്‍ നല്‍കണം. നേരത്തെ 1.75 റിയാലായിരുന്ന സൂപ്പര്‍ പെട്രോളിന് 1.90 റിയാലാണ് പുതിയ വില. ഡീസലിന് 1.90 റിയാല്‍ നല്‍കണം. നേരത്തെ ഇത് 1.85 റിയാലായിരുന്നു.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രീമിയം പെട്രോളിന്റെ വിലയില്‍ 10 ദിര്‍ഹമിന്റെയും സൂപ്പര്‍ പെട്രോളിന്റെ വിലയില്‍ 15 ദിര്‍ഹമിന്റെയും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഡിസല്‍ വിലയില്‍ അഞ്ച് ദിര്‍ഹമിന്റെ വര്‍ദ്ധനവാണുണ്ടായത്.