പെട്രോള്‍ വിലയില്‍ മെയ് മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല. എം 91 പെട്രോളിന് 215 ബൈസയും എം 95 പെട്രോളിന് 227 ബൈസയുമായി തുടരും.

മസ്‍കത്ത്: ഒമാനില്‍ 2021 ജൂൺ മാസത്തേക്കുള്ള ഇന്ധനവില ദേശീയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. പെട്രോള്‍ വിലയില്‍ മെയ് മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല. എം 91 പെട്രോളിന് 215 ബൈസയും എം 95 പെട്രോളിന് 227 ബൈസയുമായി തുടരും. ഡീസല്‍ വില ജൂണില്‍ 234 ബൈസയായിരിക്കും. മെയില്‍ ഇത് 228 ബൈസയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona