Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ഇന്ധനവില കുറയും; പുതിയ നിരക്ക് പ്രഖ്യാപിച്ചു

സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.44 ദിര്‍ഹമാകും സെപ്തംബര്‍ മുതല്‍ നല്‍കേണ്ടി വരിക. ഓഗസ്റ്റില്‍ ഇത് 2.47 ദിര്‍ഹമായിരുന്നു. ഇ പ്ലസ് പെട്രോളിന് ലിറ്ററിന് 2.36 ദിര്‍ഹമാണ് പുതിയ നിരക്ക്.

fuel prices in uae to fall in September
Author
Abu Dhabi - United Arab Emirates, First Published Aug 30, 2021, 12:27 PM IST

അബുദാബി: യുഎഇയില്‍ സെപ്തംബറില്‍ ഇന്ധനവില കുറയും. യുഎഇയില്‍ ഇന്ധനവില നിര്‍ണയിക്കുന്ന കമ്മറ്റി തിങ്കളാഴ്ച പുതിയ നിരക്ക് പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് സെപ്തംബര്‍ ഒന്നുമുതല്‍ 2.55 ദിര്‍ഹമായിരിക്കും നിരക്ക്. കഴിഞ്ഞ മാസം ഇത് 2.58 ദിര്‍ഹമായിരുന്നു.

സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.44 ദിര്‍ഹമാകും സെപ്തംബര്‍ മുതല്‍ നല്‍കേണ്ടി വരിക. ഓഗസ്റ്റില്‍ ഇത് 2.47 ദിര്‍ഹമായിരുന്നു. ഇ പ്ലസ് പെട്രോളിന് ലിറ്ററിന് 2.36 ദിര്‍ഹമാണ് പുതിയ നിരക്ക്. 2.39  ദിര്‍ഹം ആയിരുന്നു പഴയ നിരക്ക്. ഡീസലിന് സെപ്തംബര്‍ മുതല്‍ ലിറ്ററിന് 2.38 ദിര്‍ഹമാണ്. പഴയവില 2.45 ദിര്‍ഹം ആയിരുന്നു. അന്താരാഷ്ട്ര വിപണയിലെ എണ്ണവില അനുസരിച്ച് ഓരോ മാസവും യോഗം ചേര്‍ന്നാണ് പ്രാദേശിക വില നിശ്ചയിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios