തീപിടിച്ച സംഭരണ ടാങ്ക്, പമ്പില്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്‍ക്കുന്ന സ്ഥലത്തു നിന്ന് അകലെയായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. 

റിയാദ്: സൗദി അറേബ്യയിലെ പെട്രോള്‍ പമ്പില്‍ ഇന്ധന സംഭരണ ടാങ്ക് പൊട്ടിത്തെറിച്ചു. കൊടും ചൂട് മൂലമാണ് ടാങ്കില്‍ സ്‍ഫോടനവും പിന്നീലെ തീപിടുത്തവുമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

തീപിടിച്ച സംഭരണ ടാങ്ക്, പമ്പില്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്‍ക്കുന്ന സ്ഥലത്തു നിന്ന് അകലെയായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. സ്‍ഫോടനം നടക്കുന്ന സമയത്ത് ടാങ്കിന്റെ പരിസരത്ത് ആരും ഉണ്ടായിരുന്നതുമില്ല. തീപിടുത്തത്തിലും പൊട്ടിത്തെറിയിലും ആളപായമില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Scroll to load tweet…

വലിയ സ്‍ഫോടനത്തില്‍ പെട്രോള്‍ പമ്പിലെ സംവിധാനങ്ങള്‍ക്ക് കാര്യമായ നാശനഷ്‍ടങ്ങളുമായി. ടാങ്ക് പൂര്‍ണമായി തകര്‍ന്നു. കനത്ത ചൂടാണ് ഇന്ധന ടാങ്കിലെ സ്‍ഫോടനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിദ്ദയും മക്കയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില.