ഖുവൈഇയയിലെ മസ്അല്‍ പാലത്തിന് സമീപമായിരുന്നു അപകടം. ടാങ്കറില്‍ നിന്ന് ഇന്ധനം ചോര്‍ന്നതിനാല്‍ റോഡില്‍ ഏറെ ദൂരം തീ പടര്‍ന്നു.

റിയാദ്: സൗദി അറേബ്യയിലെ പശ്ചിമ റിയാദില്‍ ഖുവൈഇയയില്‍ ഇന്ധന ടാങ്കര്‍ തീപിടിത്തത്തില്‍ കത്തി നശിച്ചു. എക്‌സ്പ്രസ് വേയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ടാങ്കര്‍ അപകടത്തില്‍പ്പെട്ടത്. 

ഖുവൈഇയയിലെ മസ്അല്‍ പാലത്തിന് സമീപമായിരുന്നു അപകടം. ടാങ്കറില്‍ നിന്ന് ഇന്ധനം ചോര്‍ന്നതിനാല്‍ റോഡില്‍ ഏറെ ദൂരം തീ പടര്‍ന്നു. സിവില്‍ ഡിഫന്‍സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തെ തുടര്‍ന്ന് ഖാലിദിയയില്‍ നിന്ന് ഖുവൈഇയ വരെയുള്ള ഭാഗത്തെ റോഡ് സുരക്ഷാ വകുപ്പുകള്‍ അടച്ചതായി 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona