സംഘത്തിലെ സ്‍ത്രീയാണ് യുവതിയുമായി ഫേസ്‍ബുക്ക് വഴി പരിചയം സ്ഥാപിച്ചത്. തന്റെ ജോലി സംബന്ധമായ പ്രശ്നങ്ങള്‍ യുവതി വിവരിച്ചപ്പോള്‍ ഉയര്‍ന്ന ശമ്പളത്തോടെ മറ്റൊരു ജോലി ശരിയാക്കി തരാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതി സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടി.

അജ്‍മാന്‍: 28 വയസുകാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച ആറ് പ്രവാസികള്‍ക്ക് അജ്‍മാന്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. വീട്ടുജോലിക്കാരിയായിരുന്ന യുവതിയോട് ഫേസ്‍ബുക്ക് വഴി പരിചയം സ്ഥാപിച്ച ശേഷം വലയില്‍ വീഴ്‍ത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

സംഘത്തിലെ സ്‍ത്രീയാണ് യുവതിയുമായി ഫേസ്‍ബുക്ക് വഴി പരിചയം സ്ഥാപിച്ചത്. തന്റെ ജോലി സംബന്ധമായ പ്രശ്നങ്ങള്‍ യുവതി വിവരിച്ചപ്പോള്‍ ഉയര്‍ന്ന ശമ്പളത്തോടെ മറ്റൊരു ജോലി ശരിയാക്കി തരാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതി സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടി.

ഫേസ്‍ബുക്കിലൂടെ പരിചയപ്പെട്ട സ്‍ത്രീ, യുവതിയെ ഒരു അപ്പാര്‍ട്ട്മെന്റിലേക്കാണ് കൊണ്ടുപോയത്. അവിടെവെച്ച് ഫോണും തിരിച്ചറിയല്‍ കാര്‍ഡും വസ്‍ത്രങ്ങളും പിടിച്ചുവാങ്ങി. സമാന രീതിയില്‍ എത്തിയ മറ്റ് അഞ്ച് പേര്‍ കൂടി അവിടെയുണ്ടായിരുന്നു. ഇവരെയെല്ലാം നിര്‍ബന്ധിച്ച് വേശ്യാവൃത്തി ചെയ്യിക്കുകയായിരുന്നുവെന്ന് യുവതി അപ്പോഴാണ് മനസിലാക്കിയത്.

പ്രതികളുടെ ഫോണ്‍ മോഷ്‍ടിച്ചാണ് യുവതി പൊലീസിന്റെ സഹായം തേടിയത്. പൊലീസ് ഓപ്പറേഷന്‍സ് റൂമിലേക്ക് ലൊക്കേഷന്‍ വിവരങ്ങള്‍ അയച്ചുകൊടുത്തതോടെ സിഐഡി വിഭാഗം ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തുകയായിരുന്നു. സംഘാങ്ങളെയെല്ലാം അറസ്റ്റ് ചെയ്‍ത പൊലീസ്, ഇവരുടെ പിടിയിലായിരുന്ന യുവതികളെ മോചിപ്പിക്കുകയും ചെയ്‍തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona