റിയാദ്: വാതകം ചോർന്ന് ഉണ്ടായ സ‍ഫോടനത്തിൽ ഒരു മരണം. മൂന്ന് പേർക്ക് പരിക്ക്. റിയാദ് ഉലയ്യ ഡിസ്ട്രിക്ടിൽ എയർ കണ്ടീഷനറുകളുടെയും  റെഫ്രിജറേറ്ററുകളുടെയും സ്പെയർപാർട്സ് വിൽപന നടത്തുന്ന സ്ഥാപനത്തിലാണ് അപകടം. വാതക ചോർച്ചയെ തുടർന്ന് ശക്തമായ സ്ഫോടനമുണ്ടാവുകയായിരുന്നു.  

വിദേശ തൊഴിലാളിയാണ് മരിച്ചത്. ഈ കടയിലെ ജീവനക്കാരനാണ്. ഏത് രാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല. സഹജീവനക്കാരായ മൂന്നു പേർക്ക് പരിക്കേൽക്കുകയും  ചെയ്തിട്ടുണ്ട്. സിവിൽ ഡിഫൻസ്, റെഡ് ക്രസൻറ് യൂനിറ്റുകൾ ഉടൻ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.