Asianet News MalayalamAsianet News Malayalam

Gulf News : സൗദി അറേബ്യയിലെ റസ്റ്റോറന്റില്‍ പാചക വാതകം ചോര്‍ന്ന് സ്‍ഫോടനം

പാചക വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ വന്‍ സ്‍ഫോടനത്തില്‍ റസ്റ്റോറന്റ് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

gas leak lead to explosion in a restaurant in Al Kharj in Saudi Arabia
Author
Riyadh Saudi Arabia, First Published Dec 9, 2021, 12:53 PM IST

റിയാദ്: സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ (Al-Kharj, Saudi Arabia) പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റില്‍ വന്‍ സ്‍ഫോടനം. പാചക വാതകം ചോര്‍ന്നാണ് (Gas leak) അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. റസ്റ്റോറന്റ് കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സിവില്‍ ഡിഫന്‍സ് (Civil defence) സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ആര്‍ക്കും പരിക്കേറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചു.

റിയാദിന് നേരെ ഹൂതികൾ നടത്തിയ മിസൈലാക്രമണം സൗദി വ്യോമ സേന പരാജയപ്പെടുത്തി
റിയാദ്: സൗദി തലസ്ഥാന നഗരം ലക്ഷ്യമാക്കി യമനിലെ വിമത സായുധ വിഭാഗമായ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം സൗദി വ്യോമ സേന പരാജയപ്പെടുത്തി. തിങ്കളാഴ്ച രാത്രിയിൽ റിയാദ് ലക്ഷ്യമാക്കി വന്ന മിസൈല്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ  പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് തകർക്കുകയായിരുന്നെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. 

തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിലുൾപ്പടെ വീണെങ്കിലും ജനങ്ങളുടെ ജീവനോ സ്വത്തിനോ ഒരു നാശവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാകൃതവും നിരുത്തരവാദപരവുമായ സമീപനമാണ് ഹൂതികളുടേതെന്നും അതിന്റെ തെളിവാണ് സാധാരണക്കാരായ ജനങ്ങളെയും അവരുടെ സ്വത്തുക്കളെയും നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് മിസൈലാക്രമണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios