ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിൽ ഒന്നായാണ് അൽ അജ്‍രി സയന്റിഫിക് സെന്റർ ഇതിനെ വിശേഷിപ്പിച്ചത്.

കുവൈത്ത് സിറ്റി: ജൂലൈ 10 വ്യാഴാഴ്ച വൈകുന്നേരം കുവൈത്തിന്‍റെ ആകാശത്ത് അപൂർവ്വവും മനോഹരവുമായ പൂർണ്ണചന്ദ്രൻ, 'ഗസൽ മൂൺ' ദൃശ്യമായി. അതിന്റെ സവിശേഷമായ തിളക്കം ജ്യോതിശാസ്ത്രജ്ഞരെ ആകർഷിച്ചു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിൽ ഒന്നായാണ് അൽ അജ്‍രി സയന്റിഫിക് സെന്റർ ഇതിനെ വിശേഷിപ്പിച്ചത്. 

വടക്കൻ അർദ്ധഗോളത്തിലെ ജ്യോതിശാസ്ത്രപരമായ വേനൽക്കാലത്തെ ആദ്യത്തെ പൂർണ്ണചന്ദ്രൻ അതുല്യവും വിസ്മയിപ്പിക്കുന്നതുമായ നിറത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും ഇത് ഒരു അപൂർവ കാഴ്ചയാണെന്നും സെന്റർ വിശദീകരിച്ചു. ഈ പ്രത്യേക ചന്ദ്രൻ ഈ വർഷത്തെ ഏറ്റവും താഴ്ന്ന പൂർണ്ണചന്ദ്രന്മാരിൽ ഒന്നായും കണക്കാക്കപ്പെടുന്നു. സന്ധ്യയ്ക്ക് 6:51-ന് സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ ആരംഭിച്ച ഈ പ്രതിഭാസം ഏകദേശം പത്ത് മിനിറ്റോളം നീണ്ടുനിന്നു. 6:53-ന് ചന്ദ്രോദയം സംഭവിച്ചു, ഇത് നിരീക്ഷകർക്ക് അസ്തമയ ആകാശത്ത് ചന്ദ്രന്റെ തിളക്കമാർന്ന നിറങ്ങൾ ആസ്വദിക്കാൻ അവസരം നൽകി.