മന്ത്രിതല കൗൺസിലിന്‍റെ നിലവിലെ അധ്യക്ഷനും വിദേശകാര്യ മന്ത്രിയുമായ അബ്ദുല്ല അൽ യഹ്യയുടെ അധ്യക്ഷതയിൽ ജിസിസി മന്ത്രിതല കൗൺസിലിന്‍റെ അടിയന്തര യോഗം.
കുവൈത്ത് സിറ്റി: ജിസിസി മന്ത്രിതല കൗൺസിലിന്‍റെ 48-ാമത് അടിയന്തര യോഗം ഇന്ന് കുവൈത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴി ചേരും. മന്ത്രിതല കൗൺസിലിന്‍റെ നിലവിലെ അധ്യക്ഷനും വിദേശകാര്യ മന്ത്രിയുമായ അബ്ദുല്ല അൽ യഹ്യയുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക.
കൗൺസിൽ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം അൽ ബദവി അറിയിച്ചു. മേഖലയിലെ ഏറ്റവും പുതിയ പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് ഇറാനെതിരായ ഇസ്രായേലി സൈനികാക്രമണങ്ങൾ, ജിസിസി മന്ത്രിതല കൗൺസിൽ ചർച്ച ചെയ്യുമെന്ന് സെക്രട്ടറി ജനറൽ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.
