സമ്മര്‍ സര്‍പ്രൈസിന്റെ അവസാന ഘട്ടമായാണ് ഓഗസ്റ്റ് രണ്ട് മുതല്‍ നാല് വരെ നീണ്ടു നില്‍ക്കുന്ന വാരാന്ത്യ ഷോപ്പിങ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബായ്: ദുബായ് സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമായുള്ള പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. സമ്മര്‍ സര്‍പ്രൈസിന്റെ അവസാന ഘട്ടമായാണ് ഓഗസ്റ്റ് രണ്ട് മുതല്‍ നാല് വരെ നീണ്ടു നില്‍ക്കുന്ന വാരാന്ത്യ ഷോപ്പിങ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബായിലെ 3000 കടകളില്‍ നിന്ന് വാങ്ങുന്ന 680 ബ്രാന്‍ഡുകള്‍ക്കാണ് ആനുകൂല്യം. ഇവയ്ക്ക് 25 ശതമാനം മുതല്‍ 75 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. പ്രമുഖ ബ്രാന്‍ഡുകളായ GAP, New Yorker, Koton, Steve Madden, ecco, Forever 21, G2000, Carter's, US Polo Assn തുടങ്ങിയവയുടെയൊക്കെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം.
