Asianet News MalayalamAsianet News Malayalam

ശ്രദ്ധേയമായി ദുബായി ഗ്ലോബല്‍ വില്ലേജിലെ യുഎഇ പവലിയന്‍

യുഎഇ പവലിയനിലും താരമായി ഒരു മലയാളിയുണ്ട്.വൈവിധ്യങ്ങളായ ഒമാന്‍ ഹല്‍വകളെ കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുകയാണദ്ദേഹം   
ഊദ് വില്‍പ്പനക്കാരാണ് 

global village UAE pavilion 2019
Author
Kerala, First Published Mar 8, 2019, 12:04 AM IST

ദുബായ്: ഇമറാത്തി പാരമ്പര്യവും സംസ്കാരവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ദുബായി ഗ്ലോബല്‍ വില്ലേജിലെ യുഎഇപവലിയന്‍. രാജ്യത്തിന്‍റെ പരമ്പരാഗത ആഘോഷങ്ങളും നൃത്തങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

അംബര ചുംബികളുടെ നാടായ യുഎഇയെ മാത്രം കണ്ട് പരിചയമുള്ളവര്‍ക്ക് ഇമറാത്തി പാരമ്പര്യവും സംസ്കാരവും പരിചയപ്പെടുത്തികൊടുക്കുകയാണ് പവലിയന്‍. പരമ്പരഗത ജീവിത രീതി, കല, സംസ്കാരം, തൊഴിലുകൾ എല്ലാം സന്ദര്‍ശകനു നേരില്‍ കണ്ടു മനസ്സിലാക്കാം. യുഎഇയിലെ ആദിമ മനുഷ്യരായ  ബദുക്കളുടെ ജീവിത ശൈലിയും നൃത്തരൂപങ്ങളുമൊക്കെ ആസ്വദിക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

യുഎഇ പവലിയനിലും താരമായി ഒരു മലയാളിയുണ്ട്.വൈവിധ്യങ്ങളായ ഒമാന്‍ ഹല്‍വകളെ കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുകയാണദ്ദേഹം   
ഊദ് വില്‍പ്പനക്കാരാണ് പവലിയനില്‍ ഏറിയഭാഗവും ഇടംപിടിച്ചിരിക്കുന്നത്. പലതരത്തിലുള്ള ഊദിന്‍റെ മണം അന്തരീക്ഷത്തെ സുഗന്ധപൂരിതമാക്കുന്നു.

സ്വദേശികളുടെ വിവിധ തരം വസ്ത്രങ്ങള്‍, അലങ്കാര സാധനങ്ങള്‍ളെല്ലാം ഇവിടെ വില്‍പനയ്ക്കുണ്ട്. ലോക ജനതയ്ക്ക് ആഡംബര നഗരത്തിന്‍റെ പഴയമുഖം അടുത്തറിയാനുള്ള അവസരമാണ് യുഎഇ പവലിയനിലൂടെ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios