തബൂക്ക്: സൗദി അറേബ്യയിലെ തബൂക്കില്‍ ഗോഡൗണില്‍ തീപ്പിടുത്തം. മദീന റോഡില്‍ പ്രവര്‍ത്തിക്കുന്ന മര ഉരുപ്പടികള്‍ സൂക്ഷിച്ച ഗോഡൗണിലാണ് അഗ്നിബാധ ഉണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് തീപ്പിടുത്തമുണ്ടായത്. 

കൂടുതല്‍ സ്ഥലത്തേക്ക് തീപടര്‍ന്ന് പിടിക്കുന്നതിന് മുമ്പായി സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീയണച്ചു. സംഭവത്തില്‍ ആളപായമോ പരിക്കോ ഇല്ലെന്ന് തബൂക്ക് പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ അബ്ദുല്‍ അസീസ് അല്‍ശമ്മരിയെ ഉദ്ധരിച്ച് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് പേര്‍ പരസ്‍പരം കുത്തിയതെന്ന് നിഗമനം