സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് വന്നതോടെ സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. 

മനാമ: ബഹ്റൈനില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പത്ത് വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില എത്തിയത്. 

21 കാരറ്റ് സ്വര്‍ണം ഗ്രാമിന് 26.400 ബഹ്റൈനി ദിനാറായാണ് വില ഉയര്‍ന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഏകദേശം 30 ദിനാറാണ് വില. വില വര്‍ധിച്ചതോടെ ഉപഭോക്താക്കള്‍ ആശങ്കയിലാണ്. സ്വര്‍ണ വിലയിലെ വമ്പന്‍ കുതിപ്പ് വ്യാപാരത്തെയും ബാധിക്കുന്നെന്നാണ് വ്യാപാരികൾ പറയുന്നത്. വിപണിയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ വരുന്നവരേക്കാള്‍ കൂടുതല്‍ എത്തുന്നത് കൈവശമുള്ള സ്വര്‍ണം വില്‍ക്കാനെത്തുന്നവരാണ്. ഈ വിലയില്‍ സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ മടിക്കുകയാണ്.

Read Also -  പതിനാറായിരം കോടി ഡോളര്‍ ചാരിറ്റിക്ക് നല്‍കി; സൗദി പൗരന് ശതകോടീശ്വര പട്ടം നഷ്ടപ്പെട്ടു

വേനല്‍ അവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ സ്വര്‍ണം വാങ്ങുന്നത് പതിവാണ്. ഉയര്‍ന്ന വില മൂലം കൂടുതല്‍ പേരും സ്വര്‍ണം വാങ്ങുന്നില്ല. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ മേഖലയിലെ അസ്ഥിരമായ സാഹചര്യമാണ് സ്വര്‍ണവിലയിലെ വന്‍ വര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

https://www.youtube.com/watch?v=Ko18SgceYX8