നേപ്പാള്‍ വഴിയും ദുബൈ വഴിയും സൗദി അറേബ്യയിലേക്ക് പോകുന്നതിന് നിലവില്‍ തടസങ്ങളുണ്ടെന്നും അത് നീക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലി: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനുള്ള തടസം നീക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ദില്ലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേപ്പാള്‍ വഴിയും ദുബൈ വഴിയും സൗദി അറേബ്യയിലേക്ക് പോകുന്നതിന് നിലവില്‍ തടസങ്ങളുണ്ടെന്നും അത് നീക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുകളില്ലാത്തിനാല്‍ മറ്റ് രാജ്യങ്ങള്‍ വഴിയാണ് ഇപ്പോള്‍ പ്രവാസികള്‍ സഞ്ചരിക്കുന്നത്.
 നേപ്പാള്‍ വഴി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനിരുന്ന നിരവധിപ്പേര്‍ക്ക് ഇന്ത്യന്‍ എംബസിയില്‍ നിന്ന് എന്‍ഒസി ലഭിക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ തടസം നേരിട്ടു. എന്‍ഒസി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് പ്രവാസികള്‍ ആവശ്യപ്പെട്ടിരുന്നു.