Asianet News MalayalamAsianet News Malayalam

മകള്‍ക്ക് വേണ്ടി ലഹരിമരുന്ന് കടത്ത്; രണ്ടാം തവണ പിടികൂടി, വയോധികന്‍ അറസ്റ്റില്‍

നാടന്‍ സോപ്പിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. 250 ഗ്രാം ട്രമാഡോളും കഞ്ചാവുമാണ് ദുബൈയിലേക്ക് അയയ്ക്കാന്‍ ശ്രമിച്ചത്.

Grandfather arrested for attempt to smuggle drugs to daughter in dubai
Author
Dubai - United Arab Emirates, First Published Aug 22, 2022, 9:41 PM IST

ദുബൈ: മകള്‍ക്ക് വേണ്ടി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച നൈജീരിയക്കാരനായ വയോധികനെ അറസ്റ്റ് ചെയ്തതായി നൈജീരിയയിലെ നാഷണല്‍ ഡ്രഗ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി (എന്‍ഡിഎല്‍എ) അറിയിച്ചു. ദുബൈയില്‍ താമസിക്കുന്ന മകള്‍ക്ക് വേണ്ടിയാണ് ഇയാള്‍ ലഹരിമരുന്ന് കടത്തിയത്.

നൈജീരിയയിലെ ഇകെജ ലാഗോസിലെ മുര്‍ത്താല മുഹമ്മദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് 63കാരനായ ഇയാള്‍ പിടിയിലായത്. നാടന്‍ സോപ്പിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. 250 ഗ്രാം ട്രമാഡോളും കഞ്ചാവുമാണ് ദുബൈയിലേക്ക് അയയ്ക്കാന്‍ ശ്രമിച്ചത്. മകള്‍ക്ക് ലഹരിമരുന്ന് എത്തിക്കാനുള്ള രണ്ടാമത്തെ ശ്രമമാണിതെന്നും ഇയാള്‍ പറഞ്ഞു. പ്രതിയെ ലഹരിമരുന്ന് കടത്താന്‍ സഹായിച്ച നൈജീരിയന്‍ ചരക്ക് ഏജന്റും അറസ്റ്റിലായി. ലഹരിമരുന്ന് കടത്തിന്റെ കാര്യത്തില്‍ യുഎഇ ഒട്ടും സഹിഷ്ണുത പ്രകടിപ്പിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ലൈറ്റിങ് ഉപകരണത്തിനുള്ളില്‍ ഒളിപ്പിച്ച് വന്‍ മയക്കുമരുന്ന് കടത്ത്; പിടിച്ചെടുത്തത് 81,000 ലഹരി ഗുളികകള്‍

വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയില്‍; നാല് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

മനാമ: ബഹ്റൈനില്‍ വ്യത്യസ്‍ത സന്ദര്‍ഭങ്ങളില്‍ മയക്കുമരുന്നുമായി പിടിയിലായ നാല് പേര്‍ക്ക് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം  തടവുശിക്ഷയും  ഓരോരുത്തര്‍ക്കും 3000 ബഹ്റൈനി ദിനാര്‍ വീതം പിഴയുമാണ് കോടതി വിധിച്ചത്. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളം വഴി ലഹരി മരുന്ന് കടത്തുന്നതിനിടെയാണ് നാല് പേരും അറസ്റ്റിലായത്.

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നാല് പേരും ലഹരി ഗുളികകള്‍ കൊണ്ടുവന്നത്. ആദ്യ കേസില്‍ 19 വയസുകാരനായ പ്രവാസി യുവാവ് ഇരുനൂറോളം മെത്താംഫിറ്റമീന്‍ ഗുളികകള്‍ വയറിലൊളിപ്പിച്ചാണ് കൊണ്ടുവന്നത്. വിമാനത്താവളത്തിലെ പരിശോധനയില്‍ കള്ളക്കടത്ത് ശ്രമം കണ്ടെത്തിയതിനെ  തുടര്‍ന്ന് അറസ്റ്റിലായ  ഇയാള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ലഹരി ഗുളികകള്‍ പുറത്തെടുത്തു.

ദുബൈയിലെ അനധികൃത മസാജ് സെന്ററുകള്‍ക്കെതിരെ പൊലീസ് നടപടി; 870 പേര്‍ അറസ്റ്റില്‍ 

രണ്ടാമത്തെ കേസില്‍ 31 വയസുകാരനായ പ്രവാസി യുവാവ് 194 ലഹരി ഗുളികകളാണ് സമാനമായ തരത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. 177 ഗുളികകള്‍ ശസ്‍ത്രക്രിയയിലൂടെയും 17 ഗുളികകള്‍ അല്ലാതെയും ശരീരത്തില്‍ നിന്ന് പുറത്തെടുത്തതായി കേസ് രേഖകള്‍ പറയുന്നു. സമാനമായ മറ്റൊരു സംഭവത്തിലും രണ്ട് പ്രവാസികള്‍ക്ക് ഇതേ ശിക്ഷ തന്നെ കോടതി വിധിച്ചു. നാല് പേരെയും ശിക്ഷ അനുഭവിച്ച ശേഷം ബഹ്റൈനില്‍ നിന്ന് നാടുകടത്തും. 


 

Follow Us:
Download App:
  • android
  • ios