അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ എല്ലാ 14 ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ആവശ്യമാണ്. എല്ലാ ജീവനക്കാരും ഫെഡറല്‍ ഗവണ്‍മെന്റ് സേവനങ്ങള്‍ ആവശ്യമുള്ള താമസക്കാരും സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവേശനത്തിന് കൊവിഡ് സുരക്ഷാ പ്രൊട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം.

അബുദാബി: യുഎഇയിലെ(UAE) എല്ലാ എമിറേറ്റുകളിലെയും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ്(federal government departments) സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ്(Green Pass) സംവിധാനം. 2022 ജനുവരി മൂന്ന് മുതല്‍ വാക്‌സിനേഷന്‍(Vaccination) പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും, ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്കും(ബൂസ്റ്റര്‍ ഡോസിന് യോഗ്യരായവര്‍)മാത്രമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഓഫീസിലേക്ക് പ്രവേശനം അനുവദിക്കുക. 

അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ എല്ലാ 14 ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ആവശ്യമാണ്. എല്ലാ ജീവനക്കാരും ഫെഡറല്‍ ഗവണ്‍മെന്റ് സേവനങ്ങള്‍ ആവശ്യമുള്ള താമസക്കാരും സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവേശനത്തിന് കൊവിഡ് സുരക്ഷാ പ്രൊട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഗ്രീന്‍ പാസ് പ്രോട്ടോക്കോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൃത്യമായ ഇടവേളകളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കാത്തവരുടെ ഗ്രീന്‍ സ്റ്റാറ്റസ് ഗ്രേ നിറത്തിലാകും. ഇവര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് ഓഫീസുകളില്‍ പ്രവേശനം അനുവദിക്കില്ല. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ആറ് മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം.

യുഎഇയില്‍ അടുത്ത വര്‍ഷത്തെ ആദ്യ പൊതു അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍(UAE) 2022ലെ ആദ്യ പൊതു അവധി(Public Holiday) പ്രഖ്യാപിച്ചു. പുതുവത്സര ദിവസമായ(New Year) ജനുവരി ഒന്ന്, ശനിയാഴ്ച യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്ത് ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. 

ഡിസംബര്‍ 31 വെള്ളിയാഴ്ച ആയതിനാലും ശനി, ഞായര്‍ ദിവസങ്ങളിലെ പുതിയ അവധി സംവിധാനം അനുസരിച്ചുമാണ് മൂന്ന് ദിവസത്തെ അവധി ലഭിക്കുക. അവധിക്ക് ശേഷം ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഓഫീസുകളില്‍ ഹാജരാകണം. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. സ്വകാര്യ മേഖലയില്‍ ഞായറാഴ്ച കൂടി അവധി നല്‍കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം അവധി ലഭിക്കും.