Asianet News MalayalamAsianet News Malayalam

ഇസ്രയേൽ-പലസ്തീൻ സംഘർഷം, നിലപാട് വ്യക്തമാക്കി ഗൾഫ് രാജ്യങ്ങൾ  

സൗദി അറേബ്യയും യുഎഇയും ഖത്തറും ഒമാനും സംഘർഷങ്ങളിൽ ദുഖം പ്രകടിപ്പിച്ചു.

Gulf countries clarified their position on israel palestine new issue apn
Author
First Published Oct 7, 2023, 9:44 PM IST

സ്രയേൽ - പലസ്തീൻ സംഘർഷം വീണ്ടും വളരെ ശക്തമായിരിക്കുന്നു. ഹമാസ് അപ്രതീക്ഷിതമായി നടത്തിയ വമ്പൻ ആക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ, ഗാസയിൽ തിരിച്ചടി തുടങ്ങി. സംഘർഷം അവസാനിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ ആഹ്വാനം ചെയ്തു. സൗദി അറേബ്യയയും യുഎഇയും ഖത്തറും ഒമാനും സംഘർഷങ്ങളിൽ ദുഖം പ്രകടിപ്പിച്ചു.

മേഖലയിൽ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങൾ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘർഷം ഉടലെടുത്തത്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും ഇരുവിഭാഗങ്ങളും സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. സംഘർഷത്തിൽ നിന്ന് പിൻവാങ്ങാനും സമാധാനം പുനസ്ഥാപിക്കാനുമാണ് യുഎഇയുടെയും ഖത്തറിന്റെയും ഒമാന്റെയും ആഹ്വാനം. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും പലസ്തീന്റെ അവകാശവും സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ഇസ്രയേൽ പൊലീസിന്റെ സാന്നിധ്യത്തിൽ അൽ അഖ്സ പള്ളിയിലുണ്ടായ സംഘർഷമാണ് സ്ഥിതി വഷളാക്കിയതെന്ന ഇസ്രയേലിനെതിരായ വിമർശനവും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്. 

ഇസ്രായേൽ തിരിച്ചടിക്കുന്നു, വ്യോമാക്രമണത്തിൽ ഗാസ കത്തുന്നു; 200ലേറെ പേർ കൊല്ലപ്പെട്ടു

പലസ്തീന്റെ അവകാശങ്ങൾക്കാപ്പം നിൽക്കുക. അതേസമയം, മേഖലയുടെ താൽപര്യം മുൻനിർത്തി ഇസ്രയേലുമായി സഹകരിക്കാവുന്ന മേഖലകളിൽ യോജിച്ചു മുന്നോട്ട് പോകുക. ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാതിരിക്കുമ്പോഴും ഇതായിരുന്നു
പ്രധാന അറബ് രാജ്യങ്ങളുടെ നിലപാട്. പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ ഇസ്രയേലുമായി ചർച്ചയാകാമെന്ന് സൗദി വ്യക്തമാക്കിയിരുന്നു. ഇസ്രയേലുമായി വ്യാപാര ബന്ധങ്ങൾ യുഎഇയും മെച്ചപ്പെടുത്തിയിരുന്നു.  ഇതിനിൽ അപ്രതീക്ഷിതമായി ഉടലെടുത്ത  സംഘർഷമാണ് സ്ഥിതി വഷളാക്കുന്നത്.  

ബങ്കറുകളിൽ അഭയം തേടി ഇസ്രായേലിലെ മലയാളികൾ; ഗുരുതര സാഹചര്യം, ആശങ്ക; എംബസി മുന്നറിയിപ്പ്

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ്  സാമ്പത്തിക ഇടനാഴി, റെയിൽ-കപ്പൽപ്പാത ഉൾപ്പടെ വമ്പൻ പദ്ധതികൾ ഭാവിയിൽ കൊണ്ടുവരാൻ ജി20 ഉച്ചകോടിയിൽ ധാരണയായി പിരിഞ്ഞിരുന്നു. ഇതിനിടയിലാണ് മേഖല അശാന്തിയിലേക്ക് വഴിമാറുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios