എല്ലാ യാത്രക്കാരുടെയും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിങിന് പ്രവേശിക്കാനുള്ള അറിയിപ്പ് ലഭിച്ച ശേഷമാണ് യന്ത്രത്തകരാര്‍ ഉണ്ടെന്ന അറിയിപ്പ് യാത്രക്കാര്‍ക്ക് ലഭിച്ചത്.

കരിപ്പൂര്‍: കോഴിക്കോട് നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. രാവിലെ 8.30ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.

എല്ലാ യാത്രക്കാരുടെയും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിങിന് പ്രവേശിക്കാനുള്ള അറിയിപ്പ് ലഭിച്ച ശേഷമാണ് യന്ത്രത്തകരാര്‍ ഉണ്ടെന്ന അറിയിപ്പ് യാത്രക്കാര്‍ക്ക് ലഭിച്ചത്. എയര്‍പോര്‍ട്ട് റണ്‍വേ രാവിലെ 10 മുതല്‍ വൈകിട്ട് ആറ് മണി വരെ അടച്ചിടുന്നതിനാല്‍ ആറു മണിക്ക് ശേഷം ഇതേ വിമാനത്തിന്റെ തകരാര്‍ പരിഹരിച്ച് ഇതില്‍ തന്നെ കയറ്റി വിടുകയോ വൈകിട്ട് ഏഴു മണിക്കുള്ള വിമാനത്തില്‍ കയറ്റുകയോ ചെയ്യുമെന്നാണ് യാത്രക്കാരെ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ചു മണിക്കാണ് യാത്രക്കാരോട് വിമാനത്താവളത്തില്‍ എത്താന്‍ അറിയിച്ചിട്ടുള്ളത്.

Read Also- പ്രവാസി നാടുകടത്തല്‍ വര്‍ധിക്കുന്നു; ഏഴര മാസത്തിനിടെ കാല്‍ലക്ഷം പേരെ നാടുകടത്തി

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍, 50 ശതമാനം വരെ ഡിസ്‌കൗണ്ട്‌

റിയാദ്: വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ. എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നതാണ് പുതിയ ഓഫര്‍.

സൗദി അറേബ്യയില്‍ നിന്നും തിരിച്ചുമുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും നിരക്കില്‍ ഇളവ് ലഭിക്കും. 2023 ഓഗസ്റ്റ് 17 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് 30 ബുധനാഴ്ച വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ലഭിക്കുക. 2023 സെപ്തംബര്‍ മുതല്‍ നവംബര്‍ വരെ ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. ബിസിനസ് ക്ലാസിനും എക്കണോമി ക്ലാസിനും 50 ശതമാനം ഡിസ്‌കൗണ്ട ഓഫര്‍ ബാധകമാണ്. സൗദിയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും രാജ്യവും മറ്റ് ലോകരാജ്യങ്ങളുമായുള്ള ബന്ധം സുഗമമാക്കാനുമുള്ള എയര്‍ലൈന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഓഫര്‍.

Read Also - പ്രവാസികള്‍ക്ക് ആശ്വാസം; പുതിയ നോണ്‍സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

സെപ്തംബര്‍ 20-24, നവംബര്‍ 15-23 (സൗദിയില്‍ നിന്നുമുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍, സെപ്തംബര്‍ 24-27, നവംബര്‍ 24-30(അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളില്‍ നിന്ന് സൗദിയിലേക്കുള്ള സര്‍വീസുകള്‍) എന്നീ തീയതികളില്‍ ഈ ഓഫര്‍ ബാധകമല്ല. സൗദിയയുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...