നിയമപരമായ അനുമതികള്‍ നേടിയ ശേഷം സ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡില്‍ ആറുപേരെ പിടികൂടി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകളുടെ ഭാഗമായി ക്രിമിനല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഭൂഗര്‍ഭ മദ്യ നിര്‍മ്മാണശാല. 3,000 ചതുരശ്ര മീറ്ററിലാണ് മദ്യ നിര്‍മ്മാണശാല പ്രവര്‍ത്തിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആറുപേരാണ് അനധികൃത മദ്യ നിര്‍മ്മാണശാല നടത്തി വന്നത്. നിയമലംഘകരെയും അനധികൃത പ്രവര്‍ത്തനങ്ങളും പിടികൂടുന്നതിന് വേണ്ടിയുള്ള ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന്റെ ശ്രമങ്ങളുടെ ഫലമായാണ് ഈ ഓപ്പറേഷന്‍. ജനറല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ്, പ്രത്യേകിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് ഇതിന് നേതൃത്വം നല്‍കിയത്. 

ബാര്‍ അല്‍ റഹിയയിലെ ഒരു ക്യാമ്പിലാണ് അനധികൃതമായി മദ്യം നിര്‍മ്മിച്ചിരുന്നത്. നിയമപരമായ അനുമതികള്‍ നേടിയ ശേഷം സ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡില്‍ ആറുപേരെ പിടികൂടി. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഫാക്ടറിക്ക് അകത്ത് പൂര്‍ണ സജ്ജമായ എട്ട് മുറികളുണ്ടായിരുന്നു. ശീതീകരിച്ച ഈ മുറികളില്‍ മദ്യം നിര്‍മ്മിക്കാനുള്ള പ്രക്രിയയ്ക്ക് വേണ്ട ഉപകരണങ്ങളും സജ്ജമാക്കിയിരുന്നു. ഓരോ മുറികളും മദ്യ നിര്‍മ്മാണത്തിലെ ഓരോ ഘട്ടങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ചിരുന്നു.

റെയ്ഡില്‍ വന്‍തോതില്‍ മദ്യവും അധികൃതര്‍ പിടികൂടി. 268 ബാരലും 7,000 കുപ്പി മദ്യവുമാണ് പിടികൂടിയത്. മദ്യ നിര്‍മ്മാണത്തിന് ഉപയോഗിച്ച അഞ്ച് സ്റ്റൗവും പിടിച്ചെടുത്തു. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. തുടര്‍ന്ന് നിയമവിരുദ്ധമായ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍, ജഹ്റ മുന്‍സിപ്പാലിറ്റിയിലെ സംഘം ക്യാമ്പ് പൂര്‍ണ്ണമായും പൊളിക്കാന്‍ ബുള്‍ഡോസറുകള്‍ വിന്യസിച്ചിട്ടുണ്ട്. നിയമ നടപടികള്‍ അനുസരിച്ച് പിടികൂടിയ മദ്യം നശിപ്പിച്ചു കളഞ്ഞു.

Read Also-  നയാ പൈസ നികുതിയില്ല, ലോട്ടറി അടിച്ചാല്‍ മുഴുവനും സ്വന്തം; മലയാളികളെ കോടീശ്വരന്മാരാക്കുന്ന നറുക്കെടുപ്പുകള്‍

ഇവിടെ വിദേശികളില്‍ 30 ശതമാനവും ഇന്ത്യക്കാര്‍; റിപ്പോര്‍ട്ട് പുറത്തുവിട്ടു ഈ ഗള്‍ഫ് രാജ്യം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 30 ശതമാനവും ഇന്ത്യക്കാര്‍. കുവൈത്തില്‍ ജോലി ചെയ്യുന്ന 174 രാജ്യങ്ങളില്‍ നിന്നുള്ള 24.3 ലക്ഷം വിദേശികളില്‍ 30.2 ശതമാനം പേരും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്.

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്രിക്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആകെ ജോലിക്കാരുടെ എണ്ണം 28.77 ലക്ഷമായി ഉയര്‍ന്നു. തൊഴില്‍ വിപണിയിലും ഇന്ത്യക്കാരാണ് കൂടുതല്‍. ജനസംഖ്യാ പട്ടികയില്‍ ലോകത്ത് 129-ാം സ്ഥാനത്താണ് കുവൈത്ത്. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ ഡാറ്റ അടിസ്ഥാനമാക്കി, 2023 സെപ്റ്റംബര്‍ 21 വ്യാഴാഴ്ച വരെ കുവൈത്തിലെ നിലവിലെ ജനസംഖ്യ 4,318,891 ആണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...