ഒറ്റക്കണ്ണില്‍ അൽപം വെളിച്ചം ബാക്കി; ഇടയ്ക്ക് കേസിലും കുടുങ്ങി, പലവിധ രോഗങ്ങളും, ഒടുവില്‍ ഇമ്രാൻ നാടണഞ്ഞു
ഇതിനിടയിൽ പലവിധ രോഗങ്ങൾ അലട്ടി. ഒടുവിൽ ഒരു കണ്ണിെൻറ കാഴ്ച പൂർണമായും നഷ്ടപ്പെടുകയും ചെയ്തു.

റിയാദ്: കേസിലകപ്പെട്ടും രോഗത്താൽ വലഞ്ഞും പ്രവാസം ദുരിതമയമായ ഇമ്രാൻ ഒറ്റക്കണ്ണിലെ അൽപ വെളിച്ചവുമായി നാടണഞ്ഞു. ജിദ്ദയിൽ ദീർഘകാലമായി നാട്ടിൽ പോകാനാവാതെ കഴിഞ്ഞ ഈ തമിഴ്നാട് സ്വദേശിക്ക് കെ.എം.സി.സി പ്രവർത്തകരാണ് തുണയായത്. ജിദ്ദയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ആകസ്മികമായി ഒരു കേസിൽ കുടുങ്ങിയാണ് നിയമക്കുരുക്കിലായത്.
ഇതിനിടയിൽ പലവിധ രോഗങ്ങൾ അലട്ടി. ഒടുവിൽ ഒരു കണ്ണിെൻറ കാഴ്ച പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. ഈ പ്രയാസങ്ങൾ മനസിലാക്കിയ കെ.എം.സി.സി ജിദ്ദ അൽസഫ ഏരിയ കമ്മിറ്റി സഹായിക്കാൻ മുന്നോട്ട് വരികയായിരുന്നു. ഇമ്രാെൻറ പേരിൽ ഉണ്ടായിരുന്ന ആ കേസിൽ 4,000 റിയാൽ നഷ്ടപരിഹാരമായി നൽകാനുണ്ടായിരുന്നു. അത് കെ.എം.സി.സി പ്രവർത്തകർ അടച്ച് ആ കേസ് ഒഴിവാക്കി.
പുതുക്കാതെ അസാധുവായ ഇഖാമ (താമസരേഖ) പുതുക്കി. ശേഷം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റ് ലഭ്യമാക്കി. കഴിഞ്ഞദിവസം നാട്ടിലേക്ക് കയറ്റി അച്ചു. ഒരു വർഷത്തോളമായി തനിക്ക് ഭക്ഷണം നൽകിവന്ന സഫ ഹോട്ടലിലെ സുമനസ്സുകൾ, താമസ സൗകര്യവും മരുന്നും മറ്റു സൗകര്യങ്ങളും നൽകി സഹായിച്ച കെ.എം.സി.സി പ്രവർത്തകർ എന്നിവരോടെല്ലാം നന്ദി പറഞ്ഞ് ഇമ്രാൻ നാട്ടിലേക്ക് വിമാനം കയറി.
Read Also - ജോലി ചെയ്തില്ലെങ്കിലും 25 വർഷക്കാലം എല്ലാ മാസവും 5 ലക്ഷം വീതം വീട്ടിലെത്തും! മഗേഷ് സ്വന്തമാക്കിയ വൻ ഭാഗ്യം !
പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത; സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം
റിയാദ്: ഡ്രൈവർ തസ്തികയിൽ എത്തുന്ന പ്രവാസികൾക്ക് സ്വന്തം രാജ്യത്തുനിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനം ഒടിക്കാം. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരക്കാർക്ക് സ്വന്തം രാജ്യത്തെ ലൈസൻസുകൾ ഉപയോഗിച്ച് മൂന്നു മാസത്തിൽ കവിയാത്ത കാലം സൗദിയിൽ വാഹനമോടിക്കാൻ സാധിക്കും.
ഇതിന് അംഗീകൃത കേന്ദ്രത്തിൽ നിന്ന് വിദേശ ഡ്രൈവിംഗ് ലൈസൻസ് ട്രാൻസിലേറ്റ് ചെയ്ത് കൂടെ കരുതണം. കൂടാതെ ഡ്രൈവർ വിസയിൽ എത്തുന്ന വിദേശി ഓടിക്കുന്ന വാഹനത്തിന് അനുസൃതമായ ലൈസൻസ് ആയിരിക്കണം ഉണ്ടാകേണ്ടതെന്നും വ്യവസ്ഥയുണ്ട്. വിദേശത്ത് ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് അതേ വാഹനം മാത്രമേ സൗദിയിലും ഓടിക്കാനാകൂ. ഹെവി ലൈസന്‍സുള്ളയാള്‍ക്ക് ഹെവി വാഹനങ്ങളും ഓടിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ