Asianet News MalayalamAsianet News Malayalam

ഒട്ടകവുമായി കൂട്ടിയിടിച്ച് കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

ഒട്ടകവുമായി കൂട്ടിയിടിച്ചാണ് വാഹനം മറിഞ്ഞത്. സംഭവമറിഞ്ഞ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയതായി അധികൃതര്‍ അറിയിച്ചു.

gulf news car collided with camel and one died in accident rvn
Author
First Published Oct 28, 2023, 2:15 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒട്ടകവുമായി കൂട്ടിയിടിച്ച് വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ സാല്‍മി റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവറായ അമേരിക്കന്‍ സൈനികന്‍ മരണപ്പെട്ടു.

ഒട്ടകവുമായി കൂട്ടിയിടിച്ചാണ് വാഹനം മറിഞ്ഞത്. സംഭവമറിഞ്ഞ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട വാഹനം സ്ഥലത്ത് നിന്ന് നീക്കുകയും മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറുകയും ചെയ്തു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വാഹനം ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

Read Also -  280 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്കില്‍ 'ചീറിപ്പാഞ്ഞു', ഒരു കൈവിട്ട് അഭ്യാസപ്രകടനം; വീഡിയോ വൈറലായതോടെ അറസ്റ്റ്

പ്രവാസികള്‍ക്ക് ഗുണകരം; ഫാമിലി വിസ തൊഴില്‍ വിസയാക്കാന്‍ ഇനി എളുപ്പം, ഇ-സേവനത്തിന് തുടക്കമായി

ദോഹ: ഫാമിലി വിസയിലുള്ളവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാനുള്ള ഇ സേവനത്തിന് തുടക്കമിട്ട് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ഇതനുസരിച്ച് തൊഴില്‍ ഉടമകള്‍ക്ക് വിസ നടപടികള്‍ ലളിതമാക്കാനും താമസക്കാരായവര്‍ക്ക് തന്നെ തൊഴില്‍ നല്‍കാനും വേഗത്തില്‍ കഴിയും. 

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശത്ത് നിന്ന് റിക്രൂട്ട്‌മെന്റ് നടത്താതെ ഖത്തറില്‍ താമസിക്കുന്നവരെ തന്നെ ജോലിയില്‍ നിയമിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതാണ് ഈ സേവനം. താമസക്കാരുടെ ആശ്രിതരായി കുടുംബ വിസയില്‍ ഖത്തറിലെത്തിയവര്‍ക്ക് തൊഴില്‍ ലഭ്യമാണെങ്കില്‍ എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി തൊഴില്‍ വിസയിലേക്ക് മാറാനാകും.

ഇതിന് വേണ്ട നടപടിക്രമങ്ങളും രേഖകളും സംബന്ധിച്ച് മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു. ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കുമായി ചേര്‍ന്ന് തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച സെമിനാറിലാണ് പുതിയ ഇ-സേവനം പ്രഖ്യാപിച്ചത്. തൊഴിലുടമയുടെ സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലാളിയുടെ ക്യു ഐഡിയുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍, എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ് എന്നിവ ഉള്‍പ്പെടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios