2030 ഓടെ റോഡ് അപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ 50 ശതമാനം കുറയ്ക്കുക എന്ന ആഗോള ലക്ഷ്യം കൈവരിക്കുന്നതിന് സൗദിയുടെ ഈ നേട്ടം വലിയ സംഭാവന ചെയ്യും.
റിയാദ്: സൗദി അറേബ്യയിലെ റോഡപകട മരണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 35 ശതമാനം കുറഞ്ഞതായി രേഖപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2016 ൽ റോഡപകട മരണങ്ങളുടെ എണ്ണം 9,311 ൽ നിന്ന് 2021 ൽ 6,651 ആയി കുറഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
2030 ഓടെ റോഡ് അപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ 50 ശതമാനം കുറയ്ക്കുക എന്ന ആഗോള ലക്ഷ്യം കൈവരിക്കുന്നതിന് സൗദിയുടെ ഈ നേട്ടം വലിയ സംഭാവന ചെയ്യും. റോഡപകടങ്ങൾ മൂലമുള്ള മരണങ്ങൾ കുറക്കുക ‘വിഷൻ 2030’ ന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്. ട്രാഫിക് സുരക്ഷക്കുള്ള മന്ത്രിതല സമിതിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും തുടർച്ചയായ പിന്തുണയുടെയും പ്രവർത്തനങ്ങളുടെയും ഫലമാണ് റോഡപകട മരണ നിരക്ക് കുറക്കാനായത്.
Read Also - സൗദി ദേശീയദിനം; സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു
പ്രധാന റോഡിലൂടെ മോട്ടോര്‍ ബൈക്ക് സ്റ്റണ്ട് നടത്തി മൂന്ന് യുവതികള്‍; ഒടുവില്‍ 'പണി' കിട്ടി
ദുബൈ: അപകടകരമായ രീതിയില്‍ മോട്ടോര്‍ബൈക്ക് സ്റ്റണ്ട് നടത്തി മൂന്ന് യുവതികള്‍. യുവതികള്‍ സ്റ്റണ്ട് ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
തിരിച്ചറിയാതിരിക്കാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ മറച്ചായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. മോട്ടോര്‍ ബൈക്കില്‍ നിന്നു കൊണ്ട് ഓടിക്കുക, വണ്‍ വീല്‍ ഡ്രൈവിങ്, ഹാന്‍ഡില്‍ ഉപയോഗിക്കാതെ വാഹനമോടിക്കുക എന്നീ കുറങ്ങളാണ് ഇവര്‍ ചെയ്തതെന്ന് ദുബൈ ട്രാഫിക് പൊലീസ് തലവന്‍ മേജര്‍ ജനറല്‍ സെയ്ഫ് അല്‍ മസ്‌റൂയി പറഞ്ഞു. യുവതികള്‍ സ്റ്റണ്ട് ചെയ്യുന്ന വീഡിയോ വൈറലായതോടെ ഇത് ശ്രദ്ധയില്‍പ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മൂന്ന് യുവതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായ യുവതികളെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതായി സമ്മതിച്ചു. തുടര്‍ന്ന് ഇവരുടെ ബൈക്കുകള്‍ കണ്ടുകെട്ടി. ജീവന്‍ അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനമോടിക്കുന്നത് ഉള്‍പ്പെടെ നിരവധി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തി. 2,000 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ 23 ട്രാഫിക് ബ്ലാക്ക് പോയിന്റും ചുമത്തി. ഇതിന് പുറമെ രണ്ട് മാസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്തു. യുഎഇ ട്രാഫിക് നിയമപ്രകാരം കണ്ടുകെട്ടിയ വാഹനങ്ങള്‍ വീണ്ടെടുക്കുന്നതിന് 50,000 ദിര്‍ഹം ചെലവ് വരും. അശ്രദ്ധമായി വാഹനമോടിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് 901 എന്ന നമ്പരില്‍ വിളിച്ചോ സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെയോ റിപ്പോര്‍ട്ട് ചെയ്യാം.
