നിയമാനുസൃതരായി രാജ്യത്ത് കഴിയുന്ന ജോർദാൻ, സിറിയൻ പൗരന്മാരാണ് അറസ്റ്റിലായത്.

റിയാദ്: ഇലക്ട്രിക് മെഷീനുകളുടെ ലോഡിനിടയിൽ ഒളിപ്പിച്ചു വിദേശത്തുനിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. റിയാദ് നഗരത്തിലെ നഗരത്തിലെ ഒരു വെയർഹൗസിൽ സൂക്ഷിച്ച ഇലക്ട്രിക് മെഷീനുകളുടെ ലോഡിൽ ഒളിപ്പിച്ച നിലയിൽ 13,94,000 ലഹരി ഗുളികകളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കണ്ട്രോൾ പിടികൂടിയത്.

ഈ ലഹരികടത്തുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമാനുസൃതരായി രാജ്യത്ത് കഴിയുന്ന ജോർദാൻ, സിറിയൻ പൗരന്മാരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നർകോട്ടിക്സ് കണ്ട്രോൾ വക്താവ് മേജർ മർവാൻ അൽഹാസിമി അറിയിച്ചു.

Read Also - 110-ാം വയസ്സിൽ സ്കൂളിൽ ചേർന്ന് സൗദി വനിത

അതേസമയം രാജ്യത്ത് മയക്കുമരുന്ന് വേട്ട ശക്തമാക്കാൻ 512 ഉദ്യോഗസ്ഥരെ കൂടി സൗദി അറേബ്യ നിയമിച്ചു. ലഹരി, മയക്കുമരുന്ന് കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കുന്നതിനിടെയാണ് പുതിയ നിയമനങ്ങൾ. രാജ്യത്തെ ഹൈവേകളിലും സംശയകരമായ പ്രദേശങ്ങളിലും ചെക് പോയിൻറുകളും വർധിപ്പിച്ചിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. പ്രിൻസസ് നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അക്കാദമിയില്‍നിന്നും പരിശീലനം പൂർത്തിയാക്കിവരാണ് പുതിയ അംഗങ്ങൾ.

Read Also - വാഹനം കത്തിയമർന്നു, പ്രവാസിയുടെ അത്ഭുത രക്ഷപ്പെടൽ; സുഖം പ്രാപിച്ചതിന് പിന്നാലെ മരണമെത്തിയത് ഹൃദയാഘാത രൂപത്തിൽ

ഉദ്യോഗാർഥികളുടെ ഗ്രാജുവേഷന് പ്രോഗ്രാം ഡ്രഗ് കണ്ട്രോൾ ഡയറക്ടർ ജനറൽ മേജർ മുഹമ്മദ് അൽഖർനി നിർവഹിച്ചു. ഉദ്യോഗാർഥികൾക്ക് മേജർ ആശംസകൾ നേർന്നു സംസാരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രത്യേക സേനാവിഭാഗം പ്രവർത്തിച്ചു വരുന്നത്. രാജ്യത്ത് നിന്നും ലഹരി ഉൽപന്നങ്ങൾ നിർമാർജനം ചെയ്യുന്നതിനാവശ്യമായ നൂതന സാങ്കേതിക വിദ്യയോട് കൂടിയ പരിശീലനമാണ് ഉദ്യോഗാർഥികൾ പൂർത്തിയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...