വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ കനത്ത പൊടിക്കാറ്റ്. നഗരത്തെയാകെ മൂടുന്ന രീതിയിലാണ് പൊടിക്കാറ്റ് വീശിയത്. പൊടിക്കാറ്റ് വീശുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു. ഇതിന് പിന്നാലെ ദൂരക്കാഴ്ചാ പരിധിയിലും ഗണ്യമായ കുറവുണ്ടായി. വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read Also - ലൈസൻസിൽ നെഗറ്റീവ് പോയിന്‍റ് കുറയ്ക്കണോ? പ്രവാസികള്‍ക്കുള്‍പ്പെടെ മികച്ച അവസരം, ഓഫറുമായി അധികൃതര്‍
ക്രൂഡ് ഓയിൽ കയറ്റുമതി; 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ
റിയാദ്: സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി 2021 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. തുടർച്ചയായി മൂന്ന് മാസമായി സൗദിയിൽ നിന്നുള്ള കയറ്റുമതി ഇടിഞ്ഞിരുന്നു. ഉത്പാദനം കുറച്ചതാണ് പ്രധാന കാരണം.
ഇന്ത്യയടക്കമുള്ള ഉപഭോക്താക്കൾ റഷ്യയിൽ നിന്നും വില കുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങുന്നതും ഇതിന് കാരണമായി. സൗദിയുടെ ക്രൂഡ് കയറ്റുമതി മെയ് മാസത്തിൽ ഒരോ ദിവസവും 69 ലക്ഷം ബാരലായിരുന്നു. ജൂണിലിത് പ്രതിദിനം 68 ലക്ഷം ബാരൽ ആയി കുറഞ്ഞു. ഒപെകുമായുള്ള ധാരണ പ്രകാരമാണ് സൗദി ഉത്പാദനവും കയറ്റുമതിയും കുറച്ചത്. വില ഇടിയാതെ നിയന്ത്രിച്ച് നിർത്തുകയായിരുന്നു ലക്ഷ്യം. ഇതോടെ ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങൾ റഷ്യയെ സമീപിച്ചു.
റഷ്യയിൽ നിന്നുള്ള ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയും ജൂണിൽ റെക്കോർഡ് ഉയർന്ന നിലയിലേക്ക് ഉയർന്നു. ചൈനയും ഇന്ത്യയും നേരത്തെ കാര്യമായി ഇറക്കുമതി നടത്തിയത് സൗദിയിൽ നിന്നായിരുന്നു. നിലവിൽ 10 ലക്ഷം ബാരലിന് താഴെയാണ് സൗദിയുടെ പ്രതിദിന ഉത്പാദനം. അതിനിയും കുറക്കാനാണ് സാധ്യത. ഉത്പാദനവും വിതരണവും തന്ത്രങ്ങളുടെ ഭാഗമായി കുറച്ച നീക്കം എണ്ണ വിലയിൽ സൗദിക്ക് അനുകൂലമായി തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ
