ഏകദേശം 70 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലേക്കുള്ള 23 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു.
ദുബൈ: എമിറേറ്റ്‌സിന്റെ ജര്‍മ്മനിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാനം (EK 48) റദ്ദാക്കി. കനത്ത മഴ മൂലം ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ വെള്ളം കയറിയത് കൊണ്ടാണ് സര്‍വീസ് റദ്ദാക്കിയത്. ബുധനാഴ്ചയാണ് സര്‍വീസ് റദ്ദാക്കിയത്.
യാത്രക്കാരെ അടുത്ത വിമാനത്തില്‍ കയറ്റിയെന്നും പ്രവര്‍ത്തനങ്ങളെല്ലൊം ഷെഡ്യൂള്‍ പ്രകാരം നടന്നെന്നും എമിറേറ്റ്‌സ് വക്താവ് അറിയിച്ചു. ജര്‍മ്മനിയില്‍ കൊടുങ്കാറ്റും ശക്തമായ മഴയും മൂലം നിരവധി വിമാന സര്‍വീസുകളാണ് ബുധനാഴ്ച റദ്ദാക്കിയത്. ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയത് മൂലം യാത്രക്കാര്‍ക്ക് നിര്‍ത്തിയിട്ട വിമാനങ്ങളില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായി. ഏകദേശം 70 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലേക്കുള്ള 23 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു.
Read Also - ലോകമെമ്പാടും റിക്രൂട്ട്മെന്‍റ്, ജീവനക്കാര്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍; എമിറേറ്റ്‌സിനൊപ്പം പറക്കാം
ആഴ്ചയില്‍ അഞ്ചു ദിവസം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്
ദുബൈ: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് അധിക സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ആഴ്ചയില്‍ അഞ്ച് വീതം സര്‍വീസുകളാണ് ഉണ്ടാകുക.
2023 ഒക്ടോബര്‍ 31 മുതല്‍ ആരംഭിക്കുന്ന അധിക സര്‍വീസുകള്‍ 2024 മാര്‍ച്ച് 30 വരെ നീളും. വിന്റര്‍ സീസണില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതും തിരക്കേറുന്നതും പരിഗണിച്ചാണ് താത്കാലികമായി അധിക സര്‍വീസുകള്‍ തുടങ്ങുന്നത്. നിലവില്‍ എമിറേറ്റ്‌സ് ലണ്ടന്‍ ഹീത്രൂവിലേക്ക് പ്രതിദിനം ആറ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. A380 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. അധിക സര്‍വീസുകള്‍ ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും ഉണ്ടാകുക. ബോയിങ് 777-300ER വിമാനമാകും ഈ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുക.
എമിറേറ്റ്‌സിന്റെ EK41 വിമാനം ഉച്ചയ്ക്ക് 1.20ന് ദുബൈയില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകിട്ട് 5.20ന് ലണ്ടന്‍ ഹീത്രൂവിലെത്തും. അവിടെ നിന്നും തിരികെ EK42 വിമാനം രാത്രി 8.15ന് പുറപ്പെട്ട് പ്രാദേശിക സമയം പിറ്റേന്ന് രാവിലെ 7.15ന് ദുബൈയിലെത്തും. www.emirates.com എന്ന വെബ്‌സൈറ്റ്, എമിറേറ്റ്‌സ് സെയില്‍സ് ഓഫീസുകള്‍, ട്രാവല്‍ ഏജന്റുകള്‍, ഓണ്‍ലൈന്‍ ട്രാവല് ഏജന്റുകള്‍ എന്നിവ മുഖേന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 126 പ്രതിവാര സര്‍വീസുകളാണ് നിലവില്‍ യുകെയിലേക്കുള്ളത്.
