വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഏഴ് ടീമുകൾ പങ്കെടുക്കുന്ന ഫിഫ ക്ലബ് ലോകകപ്പിെൻറ 20ാമത് എഡിഷൻ നിലവിലെ സംവിധാനത്തോടെ നടക്കുന്ന അവസാന ടൂർണമെൻറ് ആയിരിക്കും.

റിയാദ്: ഡിസംബർ 12 മുതൽ 22 വരെ സൗദിയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് നറുക്കെടുപ്പിനുള്ള തീയതി ഫെഡറേഷൻ അധികൃതർ വെളിപ്പെടുത്തി. സെപ്തംബർ ഏഴിന് ഇതിനായുള്ള നറുക്കെടുപ്പ് നടക്കും. ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ജിദ്ദയിലാണ് നറുക്കെടുപ്പെന്ന് ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻ (ഫിഫ) അറിയിച്ചു. 

വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഏഴ് ടീമുകൾ പങ്കെടുക്കുന്ന ഫിഫ ക്ലബ് ലോകകപ്പിെൻറ 20ാമത് എഡിഷൻ നിലവിലെ സംവിധാനത്തോടെ നടക്കുന്ന അവസാന ടൂർണമെൻറ് ആയിരിക്കും. 32 ടീമുകൾ പങ്കെടുക്കുന്ന പുതിയ സംവിധാനത്തോടെ 2025 പതിപ്പിന് അമേരിക്ക ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

റോഷൻ ലീഗ് ചാമ്പ്യന്മാരായ സൗദിയിലെ അൽ ഇത്തിഹാദ്, ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ ഈജിപ്തിൽ നിന്നുള്ള അൽ അഹ്‌ലി, യൂറോപ്യൻ ചാമ്പ്യൻ മാഞ്ചസ്റ്റർ സിറ്റി, ഏഷ്യയിലെ ജാപ്പനീസ് ചാമ്പ്യൻ ഉറേവ റെഡ് ഡയമണ്ട്സ്, കോൺകാകാഫ് മെക്സിക്കൻ ചാമ്പ്യൻ ക്ലബ് ലിയോൺ, ഓഷ്യാനിയയിലെ ചാമ്പ്യൻമാരായ ന്യൂസിലൻഡിലെ ഓക്ക്‌ലാൻഡ് സിറ്റി എന്നീ ടീമുകൾ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ സൗദിയിൽ മാറ്റുരക്കും. കോപ്പ ലിബർട്ടഡോർസ് വിജയിയെ നവംബർ നാലിന് മാത്രമേ നിർണയിക്കൂ എന്നതിനാൽ തെക്കേ അമേരിക്കൻ ചാമ്പ്യന്മാരായ ക്ലബ്ബ് കൂടി മത്സരത്തിൽ പങ്കെടുക്കും.

Read Also - പ്രവാസികള്‍ക്ക് ആശ്വാസം; പുതിയ നോണ്‍സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വേനലവധി കഴിഞ്ഞ് സൗദിയിലെ സ്‌കൂളുകൾ ഈ മാസം 20 ന് തുറക്കും

റിയാദ്: വേനലവധി കഴിഞ്ഞ് സൗദിയിലെ സ്‌കൂളുകള്‍ ഈ മാസം 20 ന് തുറക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിെൻറ മുന്നോടിയായി അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഈയാഴ്ച മുതല്‍ സ്‌കൂളുകളില്‍ ഹാജരാകാന്‍ മന്ത്രാലയം നിദേശം നൽകി‍.

ഇന്ത്യന്‍ സ്‌കൂളുകള്‍ ഉൾപ്പടെയുള്ള വിദേശ സ്‌കൂളുകളിലും ഈ മാസം 20ന് ശേഷം ക്ലാസുകള്‍ ആരംഭിക്കും. വേനലവധിക്ക് ശേഷം പുതിയ അധ്യാന വർഷത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് സൗദിയിലെ സ്‌കൂളുകള്‍. നീണ്ട രണ്ട് മാസത്തെ അവധിക്ക് ശേഷമാണ് അധ്യയനം പുനരാരംഭിക്കുന്നതെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകള്‍ തുറക്കുന്നതിന്‍റെ മുന്നോടിയായി മുഴുവന്‍ വിദ്യാലയങ്ങളിലെയും ഓഫീസുകൾ പ്രവർത്തിച്ചു തുടങ്ങി. അധ്യാപകരും അധ്യാപകേതര ജീവനക്കാരും സ്‌കൂളുകളിലെത്തി ഒരുക്കങ്ങള്‍ പൂർത്തിയാക്കാന്‍ മന്ത്രാലയം നിർദേശം നൽകി.

കിൻറർഗാർട്ടൻ തലം മുതല്‍ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാർഥികൾക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. സെമസ്റ്ററുകളായി തിരിച്ചുള്ള പഠന രീതിയാണ് സൗദി സ്‌കൂളുകളില്‍ നടപ്പാക്കി വരുന്നത്. ആദ്യ സെമസ്റ്റര്‍ ഈ മാസം 20 മുതല്‍ നവംബര്‍ 15 വരെ തുടരും. സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉൾപ്പടെയുള്ള വിദേശ സ്‌കൂളുകളും അവധി കഴിഞ്ഞ് അടുത്ത ആഴ്ചയോടെ തുറക്കും. 20 നും 23 നും ഇടയിലായാണ് പല സ്‌കൂളുകളിലും ക്ലാസുകള്‍ ആരംഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം