ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം
വിവരം അറിഞ്ഞ് സ്ഥലത്തെത്തി സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം. ജിദ്ദ സുലൈമാനിയ ഡിസ്ട്രക്ടില്‍ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു. കാര്‍പറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലാണ് തീ പടര്‍ന്നു പിടിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തി സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
Read Also - പ്രാദേശികമായി മദ്യ നിർമ്മാണം; 12 പ്രവാസികൾ പിടിയിൽ
അഞ്ചു വർഷത്തിനുള്ളിൽ 45 ശതമാനം വര്‍ധന; സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ശമ്പളം ഇരട്ടിച്ചതായി റിപ്പോര്‍ട്ട്
റിയാദ്: രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ ശമ്പളത്തിൽ വൻ വർധനവ്. അഞ്ച് വർഷത്തിനിടെ 45 ശതമാനമാണ് ഇരട്ടിച്ചതെന്ന് നാഷനൽ ലേബർ ഒബ്‌സർവേറ്ററി റിപ്പോർട്ട് വെളിപ്പെടുത്തി. 2018 ൽ ശരാശരി ശമ്പളം 6,600 റിയാലായിരുന്നത് 2023ൽ 9,600 റിയാലായി ഉയർന്നു.
സൗദിയുടെ സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’ന് കീഴിലുള്ള പരിപാടികളും സംരംഭങ്ങളും ആരംഭിച്ചതിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ശക്തമായ സാമ്പത്തിക വളർച്ചയും പരിഷ്കാരങ്ങളും ഈ വളർച്ചക്ക് ആക്കം കൂട്ടി. സർക്കാർ ഏജൻസികൾ നൽകുന്ന പിന്തുണയും പാക്കേജുകളുടെ വിജയവും മികച്ച ആസൂത്രണവും വേതന വർധനവിന് കാരണമായെന്ന് ഒബ്സർവേറ്ററി അതോറിറ്റി ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി സമയത്ത് ബിസിനസ് മേഖലക്കും സ്വകാര്യ മേഖലക്കും ലഭിച്ച വർധിച്ച പിന്തുണയും ഉത്തേജനവും തൊഴിൽ വിപണിയുടെ ഉയർന്ന ആകർഷണത്തിനും കാര്യക്ഷമതക്കും വഴിവെച്ചു. നാഷനൽ ലേബർ ഒബ്‌സർവേറ്ററി റിപ്പോർട്ട് അനുസരിച്ച് ഇതേ കാലയളവിൽ 20,000 റിയാലിൽ കൂടുതൽ വേതനം സ്വീകരിക്കുന്ന പൗരന്മാരുടെ എണ്ണം 139 ശതമാനം വർധിച്ചു. അതായത് 2018ൽ ഈ ഗണത്തിലുള്ള സ്വദേശി ജീവനക്കാരുടെ എണ്ണം 84,700 ആയിരുന്നത് ഈ വർഷം 2,02,700 ആയി ഉയർന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...