പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

മസ്‌കറ്റ്: ഒമാനില്‍ മയക്കുമരുന്ന് കടത്തിയ നാല് വിദേശികളെ അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പൊലീസാണ് ഏഷ്യന്‍ വംശജരായ ഇവരെ പിടികൂടിയത്. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ഖുറിയ്യാത്തി വിലായത്തില്‍ വ്യാപാരം ലക്ഷ്യമിട്ടായിരുന്നു ഇവര്‍ മയക്കുമരുന്ന് കടത്തിയത്. 

ആര്‍ഒപിയുടെ ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ നാര്‍കോട്ടിക്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കണ്‍ട്രോള്‍ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

Scroll to load tweet…

Read Also - ഈ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം; പുതിയ പട്ടിക പുറത്ത്

16,500 കിലോഗ്രാം ലഹരി പദാര്‍ത്ഥങ്ങളുമായി കുവൈത്തില്‍ 22 പേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ മയക്കുമരുന്ന് കേസുകളില്‍ 22 പേര്‍ അറസ്റ്റില്‍. വന്‍ ലഹരിമരുന്ന് ശേഖരമാണ് പിടിച്ചെടുത്തത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പ്രതികളെ പിടികൂടിയത്. 

നാല് അറബ് സ്വദേശികള്‍, രണ്ട് വിദേശികള്‍, മൂന്ന് ഏഷ്യക്കാര്‍, ഏഴ് സ്വദേശികള്‍, ആറ് അനധികൃത താമസക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 16,500 കിലോഗ്രാം ലഹരി പദാര്‍ത്ഥങ്ങള്‍, 2,400 ലഹരി ഗുളികകള്‍, പണം എന്നിവ പിടിച്ചെടുത്തു. 

ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത്, ദുരുപയോഗം ചെയ്യല്‍ എന്നിവയില്‍ ഏര്‍പ്പെട്ടതായി പ്രതികള്‍ സമ്മതിച്ചു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ലഹരിമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളും പരിശോധനകളും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തര നമ്പറുകളിലേക്കും (112) ഡ്രഗ് കണ്‍ട്രോളിനായുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഹോട്ട്‌ലൈന്‍ നമ്പറിലേക്കും 1884141 വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Oommen Chandy passes away| ഉമ്മൻ ചാണ്ടി അന്തരിച്ചു| Asianet News Live | Kerala Live TV News