മൃതദേഹം റിയാദ് ശുമൈസിയിലെ ആശുപത്രി മോർച്ചറിയിൽ. അനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് വൈസ് ചെയർമാൻ മഹബൂബ് ചെറിയ വളപ്പ്, മുഹമ്മദ് കണ്ടകൈ, ഹുസൈൻ കുപ്പം എന്നിവർ ഒപ്പമുണ്ട്. 

റിയാദ്: തൃശൂർ വെങ്ങിടങ്ങ് സ്വദേശി മുഹമ്മദ് മുസ്തഫ മതിലകത്ത് (47) റിയാദ് ബദീഅയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകനാണ്. സമീറയാണ് ഭാര്യ. ഒരു മകനുണ്ട്. മൃതദേഹം റിയാദ് ശുമൈസിയിലെ ആശുപത്രി മോർച്ചറിയിൽ. അനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് വൈസ് ചെയർമാൻ മഹബൂബ് ചെറിയ വളപ്പ്, മുഹമ്മദ് കണ്ടകൈ, ഹുസൈൻ കുപ്പം എന്നിവർ ഒപ്പമുണ്ട്. 

ജോലി ചെയ്യുന്നതിനിടെ മതിലിടിഞ്ഞ് പ്രവാസി മലയാളി മരിച്ചു 

റിയാദ്: ജോലി ചെയ്യുന്നതിനിടയിൽ മതിൽ ഇടിഞ്ഞ് മലയാളി റിയാദിൽ മരിച്ചു. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി പള്ളിക്കിഴക്കേതിൽ ഷംസന്നൂർ (57) ആണ് മരിച്ചത്. പരേതരായ മുഹമ്മദ് റഷീദ് - സുഹറാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: റഷീദ. 15 വർഷമായി റിയാദിലെ മുർസലാത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മതിൽപൊളിക്കുന്നതിനിടെ ഒരുഭാഗം അടർന്നു വീഴുകയും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു മതിലിൽ പോയി ഇടിച്ചു വീഴുകയും ചെയ്ത ഷംസന്നൂറിനെ കൂടെയുള്ളവർ തൊട്ടടുത്ത ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. 

ആന്തരികാവയവങ്ങളിൽ സാരമായ പരിക്കുകൾ ഉണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ വിദഗ്ധ ചികിത്സക്ക് ആശുപത്രിയിൽ പോകാൻ നിർദ്ദേശിച്ചു. തുടർന്ന് അൽ ഒബൈദ് ആശുപത്രിയിൽ എത്തിയ ഇദ്ദേഹം ഡോക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരിക്കെ അബോധാവസ്ഥയിലാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അധികം വൈകാതെ മരണം സംഭവിക്കുകയായിരുന്നു. 

വേനൽ വിടപറയാനിരിക്കെയും കനത്ത് ചൂട്; 50 ഡിഗ്രിയും കടന്ന് പുതിയ റെക്കോർഡ്, വെന്തുരുകി യുഎഇ; മഴ മുന്നറിയിപ്പും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം