ഈജിപ്ഷ്യന്‍, ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

ദുബൈ: പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ യുഎഇയില്‍ തകര്‍ന്നുവീണു. ദുബൈയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബെല്‍ 212 മീഡിയം ഹെലികോപ്റ്റര്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീഴുകയായിരുന്നു. 

ഈജിപ്ഷ്യന്‍, ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. 2023 സെപ്തംബര്‍ ഏഴ് വ്യാഴാഴ്ച രാത്രി 8.30നാണ് അപകടം സംബന്ധിച്ച വിവരം ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയിലെ (ജിസിഎഎ) എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടറിന് ലഭിച്ചത്. രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന യാത്രക്കിടെ എ6-എഎല്‍ഡി രജിസ്‌ട്രേഷനുള്ള എയ്‌റോഗള്‍ഫിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് കടലില്‍ വീണത്. സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ (അല്‍മക്തൂം) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയറോഗള്‍ഫ് കമ്പനിക്കു കീഴില്‍ ലിയൊനാര്‍ഡൊ എ.ഡബ്ലിയു 139, ബെല്‍ 212, ബെല്‍ 206 ഹെലികോപ്റ്റുകള്‍ ഉള്‍പ്പെട്ട വിമാനനിരയുണ്ട്.

(പ്രതീകാത്മക ചിത്രം)

Read Also - ഛര്‍ദ്ദി പറ്റിയ സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

റിയാദ് എയറില്‍ തൊഴില്‍ അവസരങ്ങള്‍; റിക്രൂട്ട്മെന്‍റ് തുടങ്ങി

റിയാദ്: സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങി. മൂന്നു വർഷത്തിനുള്ളില്‍ പരിചയ സമ്പന്നരായ 700 പൈലറ്റുമാരെ നിയമിക്കാനാണ് തീരുമാനം. ജനുവരി മുതൽ പൈലറ്റുമാർ ജോലിയിൽ പ്രവേശിക്കുമെന്ന് റിയാദ് എയർ സി.ഇ.ഒ അറിയിച്ചു. 

വ്യോമഗതാഗത മേഖലയിൽ വൻ മാറ്റത്തിനൊരുങ്ങുന്നതിന്റെ ഭാഗമായാണ് അടുത്തിടെ പ്രഖ്യാപിച്ച റിയാദ് എയറിന്‍റെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നത്. സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായാണ് റിയാദ് എയർ അവതരിപ്പിച്ചിട്ടുള്ളത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് പിന്തുണയോടെയാണ് ഇതിന്‍റെ പ്രവർത്തനം.

ആദ്യ ബാച്ചിൽ 20 പൈലറ്റുമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. ബോയിങ് 787-9, വീതികൂടിയ ബോയിങ് 777 എന്നീ ശ്രേണികളിൽപ്പെട്ട വിമാനങ്ങളിലേക്ക് മികച്ച പൈലറ്റുമാരെയായിരിക്കും നിയമിക്കുക. ഇതിനായുളള ഇൻറർവ്യൂ ആരംഭിച്ചതായി റിയാദ് എയർ സി.ഇ.ഒ പീറ്റർ ബെല്ല്യു പറഞ്ഞു. അടുത്ത ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പുതിയ പൈലറ്റുമാർ ജോലിയിൽ പ്രവേശിക്കും. കൂടാതെ ചില പൈലറ്റുമാർ ഒക്ടോബറിലും നവംബറിലും ജോലിക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പീറ്റർ ബെല്ല്യു പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...