യു.എൻ കാലാവസ്ഥ സെക്രേട്ടറിയേറ്റിെൻറ സഹകരണത്തോടെ റിയാദിൽ നടക്കുന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥാ വാരം പരിപാടിയിലാണ് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യൻ ഊർജ മന്ത്രി രാജ് കുമാർ സിങ്ങും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

റിയാദ്: വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉദ്പാദനത്തിലും വിതരണ ശൃംഖല സ്ഥാപിക്കലിലും പരസ്പര പങ്കാളിത്തത്തിന് ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണ. യു.എൻ കാലാവസ്ഥ സെക്രേട്ടറിയേറ്റിെൻറ സഹകരണത്തോടെ റിയാദിൽ നടക്കുന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥാ വാരം പരിപാടിയിലാണ് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യൻ ഊർജ മന്ത്രി രാജ് കുമാർ സിങ്ങും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

ഇരു രാജ്യങ്ങളിലും നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പരസ്പരം വൈദ്യുതി കൈമാറുന്നതിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം, തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വൈദ്യുതി കൈമാറ്റം, ഇരുരാജ്യങ്ങളിലെയും ശുദ്ധമായ ഹരിത ഹൈഡ്രജെൻറയും പുനരുപയോഗ ഊർജ പദ്ധതികളുടെയും വികസനവും സംയുക്ത ഉൽപ്പാദനവും, ശുദ്ധമായ ഹരിത ഹൈഡ്രജനിൽ ഉപയോഗിക്കുന്ന വസ്തുക്കൾക്കായി സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖല സൃഷ്ടിക്കൽ, പുനരുപയോഗ ഊർജ മേഖല എന്നിവ സ്ഥാപിക്കുകയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. 

Read Also- ഇസ്രായേൽ-പലസ്തീൻ സംഘർഷം; പ്രതികരണവുമായി സൗദി വിദേശകാര്യ മന്ത്രാലയം

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 15,000 പ്രവാസികൾ പിടിയിൽ

റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 15,000 നിയമലംഘകരെ കൂടി അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരാഴ്ച്ചക്കിടെയാണ് ഇത്രയധികം പേർ പിടിയിലായത്. 
താമസനിയമം ലംഘിച്ച 9,200 പേർ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച 4,200 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 1,600 പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 527 പേർ അറസ്റ്റിലായത്. ഇവരിൽ 55 ശതമാനം യമനികളും 43 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 66 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്.

താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 14 പേരും അറസ്റ്റിലായിട്ടുണ്ട്. ആകെ 44,000 ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. പിടികൂടിയവരിൽ 39,000 നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തു. 1,700 നിയമലംഘകരെ അവരുടെ യാത്രാറിസർവേഷൻ പൂർത്തിയാക്കാൻ ശുപാർശ ചെയ്തു. 8,000 ത്തോളം നിയമലംഘകരെ ഇതിനകം നാടുകടത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...