സലാലയിലെ മലയാളികളുടെ സാന്നിധ്യംകൊണ്ട് സമ്പന്നമായിരുന്നു ആഘോഷ പരിപാടികൾ.


സലാല: 'കൈരളി സലാലയുടെ' 35-ാം വാർഷികാഘോഷത്തിൻറെ സമാപനം അൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് കലാ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നിറ സാന്നിധ്യമായ കൈരളി സലാല, അതിന്‍റെ പ്രയാണവീഥിയിൽ 35 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.

സലാലയിലെ മലയാളികളുടെ സാന്നിധ്യംകൊണ്ട് സമ്പന്നമായിരുന്നു ആഘോഷ പരിപാടികൾ. മലയാളി സമൂഹത്തിനിടയിൽ കൈരളി സലാലയുടെ സ്വാധീനം വെളിപ്പെടുത്തുന്ന ഒന്നായിരുന്നു വൻ ജനാവലി പങ്കെടുത്ത ആഘോഷ പരിപാടികൾ.

വർത്തമാന ഇന്ത്യൻ സാഹചര്യങ്ങൾ ഒമാൻ ഉൾപ്പടെയുള്ള ലോക രാജ്യങ്ങളിലെ ജീവിതാവസ്ഥകളുമായി തുലനം ചെയ്താണ് ഡോ. കെ. ടി. ജലീൽ എം. എൽ. എ സംസാരിച്ചത്.
മലയാളികൾക്ക് മാത്രമല്ല ഒമാൻ പൗരൻമാർക്കിടയിലും ജീവകാരുണ്യ ഹസ്തം നീട്ടാൻ കൈരളി സലാലക്കായത് അഭിമാനകരമായ നേട്ടമാണ്. 

രക്തദാന രംഗത്തും കലാ, കായിക മേഖലകളിലും കൈരളി സലാല ചെയ്ത സേവനം നിസ്തുലമാണ്. സലാലയിലെ മലയാളി കലാകാരികളുടെ നൃത്തനൃത്യങ്ങൾ കൈരളി സലാലയുടെ വാർഷികാഘോഷങ്ങൾക്ക് മിഴിവേകി. കെ. എസ്. രഹ്നയും മാസ്റ്റർ തേജസും ഒരുക്കിയ സംഗീത വിരുന്ന് സ്റ്റേഡിയത്തെ ആവേശം കൊള്ളിച്ചു. ചടങ്ങിൽ ഒമാൻ അൽ ബഹിജ ഗ്രൂപ്പിന് വീൽചെയറുകൾ സർജിക്കൽ ബെഡുകൾ വാക്കിംങ്ങ് സ്റ്റിക്കുകൾ എന്നിവ കൈമാറി.

Read Also - വിസ മാറല്‍; സ്വകാര്യ ബസുകളില്‍ ഒമാനിലേക്ക് വരുന്നവര്‍ക്ക് നിയന്ത്രണം

പ്രസിഡൻറ് ഗംഗാധരൻ അയ്യപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ സിജോയ് പേരാവൂർ സ്വാഗതം ആശംസിച്ചു. ഒമാൻ അൽ ബഹിജ ഗ്രൂപ്പ് അംഗം അബ്ദുറഹിമാൻ അബ്ദുള്ള അൽ മനാരി, അൽ ഇത്തിഹാദ് സ്റ്റേഡിയം വൈസ് ചെയർമാൻ അഹമ്മദ് ജബലി, അൽ കബീർ എം. ഡി. ഫായിസ അഹമ്മദ് മൊഹത്താഷിം, ഇന്ത്യ എംബസി കൗൺസിലർ ഡോ. സനാധനൻ, ഇന്ത്യൻ സോഷൽ ക്ലബ് പ്രസിഡൻ്റ് രാകേഷ് കുമാർ ജാ, ഇന്ത്യൻ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡൻ്റ് ഡോ. അബൂബക്കർ സിദ്ദീഖ്, സ്വാഗതസംഘം ചെയർമാൻ അംബുജാക്ഷൻ, സ്വാഗതസംഘം രക്ഷാധികാരി എ. കെ. പവിത്രൻ, ലോക കേരളസഭാംഗങ്ങളായ പവിത്രൻ കാരായി, ഹേമ ഗംഗാധരൻ, സാമ്പത്തിക വിഭാഗം കൺവീനർ കെ. എ. റഹീം, പ്രോഗാം കൺവീനർ മൻസൂർ പട്ടാമ്പി, ട്രഷറർ ലിജോ ലാസർ, വൈസ് പ്രസിഡൻ്റ് ലത്തിഫ് അമ്പലപ്പാറ,മുൻ ട്രഷറർ റിജിൻ, മുതിർന്ന സഖാവ് രാജീവൻ, വനിത വിഭാഗം പ്രസിഡൻ്റ് അശ്വനി രാഹുൽ എന്നിവര്‍ പങ്കെടുത്തു. വനിത സെക്രട്ടറി ഷീബ സുമേഷ് നന്ദി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...