നേരത്തെ ഉംറ ഗ്രൂപ്പിന്‍റെ ബസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം നിലവിൽ മിനി ട്രക്ക് ഡ്രൈവറാണ്.
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിന് സമീപം മുസാഹ്മിയയിൽ നിര്യാതനായി. കോഴിക്കോട് ഉണ്ണിക്കുളം മങ്ങാട് സ്വദേശി കോന്നക്കൽ മുജീബ് റഹ്മാൻ (45) ആണ് ഇന്ന് (ഞായറാഴ്ച) പുലർച്ചെ മരിച്ചത്.
നേരത്തെ ഉംറ ഗ്രൂപ്പിന്‍റെ ബസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം നിലവിൽ മിനി ട്രക്ക് ഡ്രൈവറാണ്. ഭാര്യ: ആമിന. ഭാര്യ: സാജിദ. മക്കൾ: അബ്ദുൽ മുസവ്വിർ, ആമിന മുംജിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരും റശീദ് വാവാടിെൻറ നേതൃത്വത്തിൽ സദ്വ ഡ്രൈവേഴ്സ് കൂട്ടായ്മയും രംഗത്തുണ്ട്.
Read Also - പ്രവാസി മലയാളി ബാലിക ഖത്തറില്‍ നിര്യാതയായി
ഉംറക്ക് ശേഷം മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ടു പേർക്ക് പരിക്ക്
റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്. റിയാദില്‍ ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം. 200 കിലോമീറ്റർ അകലെ ഹുത്ത ബനീ തമീമിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കോർമത്ത് വീട്ടിൽ ലത്തീഫിെൻറയും മുഹമ്മദ് ഷാഫിയുടെയും സന്ദർശന വിസയിൽ വന്ന കുടുംബങ്ങൾ സഞ്ചരിച്ച വാനാണ് അപകടത്തിൽ പെട്ടത്.
വൈകീട്ട് ഏഴോടെ റിയാദിൽനിന്ന് ഹുത്ത ബനീ തമീമിലേക്കുള്ള റൂട്ടിൽ അൽ ഹൈറിലെത്തിയപ്പോൾ വാഹനം റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കുടുംബാംഗങ്ങളായ ഏഴുപേർക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ലത്തീഫിനെ റിയാദിലെ ശുമൈസി ആശുപത്രിയിലും ഭാര്യ റംലത്തിനെ അലി ബിൻ അലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദ് ഷാഫിയെയും കുടുംബത്തിനെയും ലത്തീഫിെൻറ മക്കളെയും നിസാര പരിക്കുകളോടെ അൽ ഈമാൻ ആശുപത്രിയിൽ പ്രേവശിപ്പിച്ച് പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു.
Read Also - ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് പതിനായിരത്തിലേറെ പ്രവാസികളെ; വ്യാപക പരിശോധന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

