പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവാക്കുന്നത് സ്വദേശി രാജേന്ദ്രന്‍ കുട്ടന്‍ പിള്ള(55)യാണ് ഒമാനിലെ സോഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. പിതാവ്: പരേതനായ കുട്ടന്‍ പിള്ള, മാതാവ്: ഓമന, ഭാര്യ: വീണ രാജന്‍.
Read Also - പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു
തെരഞ്ഞെടുപ്പ് ചൂടിൽ ഒമാൻ; പത്താമത് മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പ് ഞായറാഴ്ച
മസ്കറ്റ്: ഒമാനിലെ പത്താമത് മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 29 ഞായറാഴ്ച നടക്കും.
സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ആകെ 753,690 പേരാണ് പത്താമത് മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തുവാൻ ബൂത്തുകളിൽ എത്തുന്നത്. ഇതിൽ 391,028 പുരുഷന്മാരും 362,924 സ്ത്രീകളും ഉൾപ്പെടുന്നു.
പത്താമത് മജ്‌ലിസ് ശൂറയിലേക്ക് 90 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. 2019ൽ നടന്ന ഒൻപതാമത് മജ്‌ലിസ് ശൂറയിൽ 86 അംഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. പുതിയതായി നാല് അംഗങ്ങളെക്കൂടി ഈ പ്രാവശ്യം തെരെഞ്ഞെടുക്കേണ്ടതായിട്ടുണ്ട്. ജബൽ അക്‌തർ , സിനാവ് എന്നിവടങ്ങളിൽ ഓരോ പുതിയ അംഗങ്ങളെയും, ബിഡ്‌ബിഡ് , ഇബ്ര എന്നി വിലായത്തുകളിൽ നിലവിൽ ഉള്ള അംഗത്തോടൊപ്പം ഓരോ അംഗത്തെക്കൂടി ചേർത്തും ആണ് അധികമായി നാല് അംഗങ്ങൾ മജ്‌ലിസ് ശൂറയിൽ എത്തുന്നത്.
രാജ്യത്തിന് പുറത്ത് താമസിക്കുന്ന ഒമാൻ പൗരന്മാരായ 13,843 വോട്ടർമാർ ഇതിനകം തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി കഴിഞ്ഞു. 9,230 പുരുഷന്മാരും 4,613 സ്ത്രീകളും വോട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒക്‌ടോബർ 22 ഞായറാഴ്ച "'ഇന്തിഖാബ്'" എന്ന ആപ്പ് മുഖേനെയാണ് ഒമാനിന് പുറത്ത് താമസിച്ചു വരുന്ന പൗരന്മാർ വോട്ടു രേഖപ്പെടുത്തിയത്.
മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിരിക്കുന്ന വെബ്‌സൈറ്റ് (www.elections.om) വഴിയും,'ഇന്തിഖാബ്' ആപ്പിലൂടെയും വോട്ടർമാർക്ക് ഞായറാഴ്ച വോട്ട് ചെയ്യുവാൻ സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...