അൽ അഹ്സ്സയിൽ 11 വർഷമായി ഇറാദാത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്യുകയായിരുന്നു.

റിയാദ്: മലയാളി ഹൃദയാഘാതം മൂലം സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ മരിച്ചു. കണ്ണൂർ തലശ്ശേരി ചാമ്പാട് സ്വദേശി കടുങ്ങോട്ടുവിട ബാലൻ-ശാന്ത ദമ്പതികളുടെ മകൻ ഷിനോദ് (49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അൽ അഹ്സ്സയിൽ 11 വർഷമായി ഇറാദാത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്യുകയായിരുന്നു. ഷിനോദിന് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. ഹുഫൂഫിലെ അൽ അഹ്സ്സ സ്പെഷലൈസ്ഡ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനാ പ്രവർത്തകരും ഷിനോദിെൻറ സഹപ്രവർത്തകരും രംഗത്തുണ്ട്. ഷിനോദിെൻറ നിര്യാണത്തിൽ ദമ്മാം ഒ.ഐ.സി.സി കണ്ണൂർ ജില്ലാകമ്മിറ്റിയും അൽ അഹ്സ്സ ഏരിയാ കമ്മറ്റിയും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. 

Read Also - കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്‌ചക്കിടെ 14,244 പ്രവാസികൾ അറസ്റ്റിൽ

പ്രവാസി ഇന്ത്യക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ ഹൈദരാബാദ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മിർസ ഇബ്‌റാഹിം ബൈഗ് (42) ആണ് നെഞ്ചുവേദനയെ തുടർന്ന് യാംബു നാഷനൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശനിയാഴ്ച രാവിലെ മരിച്ചത്. 

യാംബുവിൽ 15 വർഷമായി ഒരു സ്വകാര്യ കമ്പനിയുടെ മാനേജരാണ്. പിതാവ്: പരേതനായ മിർസ റഹിം ബൈഗ്. മാതാവ്: സുലൈഖ ബീഗം. ഭാര്യ: ശാരിഖ സന. മക്കൾ: ഇസ്മാഈൽ ബൈഗ്, സിയാദ് ബൈഗ്, മിൻഹ ഫാത്തിമ, അമ്മാറ ഫാത്തിമ, റുഷ്ദ ഫാത്തിമ. യാംബു റോയൽ കമീഷൻ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. യാംബുവിലുള്ള സഹോദരൻ മിർസ ഇസ്ഹാഖ് ബൈഗും പ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റി നേതാക്കളും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം