ദുബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ജൂലൈ ഒമ്പതിന് ഇദ്ദേഹം വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ സമ്മാനം നേടി പ്രവാസി മലയാളി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ടു കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഇദ്ദേഹം സമ്മാനമായി നേടിയത്. 

ദുബൈയില്‍ എമിറേറ്റ്‌സ് എയര്‍ലൈനില്‍ എയര്‍ക്രാഫ്റ്റ് എഞ്ചിനീയറായ വിനോദ് വിക്രമന്‍ നായരാണ് കോടികളുടെ സമ്മാനം നേടിയ ഭാഗ്യശാലി. 49കാരനായ ഇദ്ദേഹം ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ 430-ാം സീരീസിലാണ് വിജയം സ്വന്തമാക്കിയത്. ദുബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ജൂലൈ ഒമ്പതിന് ഇദ്ദേഹം വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. 28 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന വിനോദ് രണ്ടു കുട്ടികളുടെ പിതാവാണ്. 1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയും മില്ലെനയര്‍ പ്രൊമോഷന്‍ ആരംഭിച്ചത് മുതല്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 213-ാമത് മലയാളിയാണ് ഇദ്ദേഹം.

Read Also -  ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് സന്തോഷ വാർത്ത; ഇ- വിസ റെഡി, ഇനി എളുപ്പം പറക്കാം ഈ രാജ്യത്തേക്ക്

പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് യുഎഇ

അബുദാബി: യുഎഇയില്‍ ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി. പെട്രോളിന് 14 ഫില്‍സും ഡീസലിന് 19 ഫില്‍സ് വരെയും വര്‍ധിക്കും. 

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.14 ദിര്‍ഹമാണ് പുതിയ വില. ജൂലൈയില്‍ ഇത് 3.00 ദിര്‍ഹമായിരുന്നു. ജൂലൈയില്‍ 2.89 ദിര്‍ഹമായിരുന്ന സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.02 ദിര്‍ഹമായി ഉയരും. ഇ-പ്ലസ് കാറ്റഗറി പെട്രോളിന് ഓഗസ്റ്റ് മാസം 2.95 ദിര്‍ഹമായിരിക്കും വില. ജൂലൈയില്‍ ഇത് 2.81 ദിര്‍ഹമായിരുന്നു. ഡീസലിന് 2.95 ദിര്‍ഹമാണ് പുതിയ വില. ജൂലൈയില്‍ ഇത് 2.76 ദിര്‍ഹമായിരുന്നു. ഓഗസ്റ്റ് ഒന്നാം തീയ്യതി മുതല്‍ യുഎഇയില്‍ ഉടനീളം പുതിയ വില നിലവില്‍ വരും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം