ആറ് മാസത്തേക്ക് ഒന്നിലധികം തവണ ഇന്ത്യയിലേക്ക് സന്ദർശനം നടത്താന്‍ അനുവദിക്കുന്നതാണ് ഈ വിസ.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്ത് സ്വദേശികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ സംവിധാനം അവതരിപ്പിച്ചു. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വായ്കയാണ് ഇക്കാര്യം അറിയിച്ചത്. 

ആറ് മാസത്തേക്ക് ഒന്നിലധികം തവണ ഇന്ത്യയിലേക്ക് സന്ദർശനം നടത്താന്‍ അനുവദിക്കുന്നതാണ് ഈ വിസ. വിസയുടെ സാധുത കാലയളവായ ആറ് മാസത്തേക്ക് ഇന്ത്യയിലേക്ക് നിരവധി തവണ യാത്രകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കും. കൂടാതെ അയൽരാജ്യങ്ങളായ ദക്ഷിണേഷ്യൻ രാജ്യങ്ങള്‍ സന്ദർശിക്കാനും, വിസാ കാലയളവില്‍ തിരികെ വീണ്ടും ഇന്ത്യയിലേക്ക് നിരവധി തവണ പ്രവേശിക്കാനും സാധിക്കും. 

ടൂറിസ്റ്റ് വിസ, ബിസിനസുകാർക്കുള്ള വാണിജ്യ വിസ, വിദ്യാർത്ഥികൾക്കുള്ള പഠന വിസ, തൊഴിൽ വിസ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസി നിരവധി തരം വിസകൾ നൽകുന്നുണ്ട്. വിസ വേണ്ടവര്‍ ആദ്യം ഓണ്‍ലൈന്‍ വഴി അപേക്ഷ നൽകണം. ആവശ്യമായ രേഖകളും ഫീസും സഹിതം എംബസിയുടെ കോൺസുലാർ സേവന കേ്ദ്രങ്ങളിലും വിസ സെന്ററുകളിലും സമർപ്പിക്കണം. കുവൈത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ ഇതിനുള്ള സൗകര്യമുണ്ട്. സാധാരണ നിലയിൽ കുവൈത്തികള്‍ക്ക് ഒരു ദിവസത്തിനുള്ളിൽ വിസ അനുവാദിക്കും. ഈ വർഷത്തിന്റെ ആരംഭം മുതൽ (ശരാശരി 8 മാസം) അനുവദിച്ച മൊത്തം വിസകളുടെ എണ്ണം 5,000 ആണ്. അതേസമയം കഴിഞ്ഞ വർഷം നൽകിയ ടൂറിസ്റ്റ് വിസകളുടെ എണ്ണം 6,000 ആയിരുന്നു.

Read also - ഉയര്‍ന്ന വരുമാനം, ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ്; പട്ടികയില്‍ ആദ്യ പത്തില്‍ ഈ ഗള്‍ഫ് രാജ്യങ്ങളും

 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വർഷം രണ്ടാം പാദത്തിൽ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ ട്രാഫിക് വകുപ്പ് സസ്പെൻഡ് ചെയ്തു. പരിശോധനകളില്‍ വിവിധ നിയമലംഘനങ്ങൾ നടത്തിയതിനാണ് സസ്‌പെൻഷൻ. 

ചില കേസുകളില്‍ മൂന്ന് മാസം മുതൽ ഒരു വർഷം വരെയാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തത്. എന്നാല്‍ മറ്റ് ചില കേസുകളിൽ ലൈസന്‍സുകള്‍ സ്ഥിരം റദ്ദാക്കുകയും ചെയ്തു. വാഹനം ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ ലംഘനമാണ്. രണ്ട് പെനാൽറ്റി പോയിന്റുകളും ചുവന്ന ലൈറ്റ് മുറിച്ചുകടക്കുന്നതിനോ അമിത വേഗതയിൽ വാഹനമോടിക്കുകയോ ചെയ്താൽ നാല് പോയിന്റുകളും ചുമത്തപ്പെടും.

14 പെനാൽറ്റി പോയിന്റുള്ളവർക്കാണ് ആദ്യ സസ്പെൻഷൻ ലഭിക്കുക. മൂന്ന് മാസത്തേക്ക് ലൈസൻസ് പിൻവലക്കപ്പെടും. വീണ്ടും നിയമലംഘനങ്ങൾ ആവർത്തിച്ച് 12 പോയിന്റുകൾ കൂടെ വന്നാൽ ആറ് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതിന് ശേഷം പത്ത് പോയിന്റുകൾ വന്നാൽ ഒമ്പത് മാസത്തേക്ക് ലൈസൻസ് സസ്പെൻഷൻ ലഭിക്കും. എട്ട് പോയിന്റുകൾ കൂടെ വന്നാൽ രു വർഷത്തേക്കാണ് സസ്പെൻഷൻ. ആറ് പോയിന്റുകൾ കൂടെ വന്നാൽ ലൈസൻസ് റദ്ദാക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം