Asianet News MalayalamAsianet News Malayalam

65,000 ചതുരശ്ര മീറ്ററില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു; മാസ്റ്റർ പ്ലാൻ പുറത്തുവിട്ട് സൗദി അറേബ്യ

നിലവിലുള്ള വിമാനത്താവളത്തിൻറെ പലമടങ്ങ് വലിപ്പത്തിലാണ് പുതിയത് നിർമിക്കുന്നത്.

gulf news new International Airport at Abha rvn
Author
First Published Oct 15, 2023, 11:30 AM IST

റിയാദ്: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അബഹയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മാസ്റ്റർ പ്ലാൻ പുറത്തുവിട്ടു. രാജ്യത്തെ വിനോദസഞ്ചാര വികസനത്തിെൻറ ഏറ്റവും വലിയ നാഴികക്കലായി മാറാൻ അസീർ പ്രവിശ്യയുടെ പൈതൃകത്തിന് യോജിച്ച വാസ്തുവിദ്യാ ശൈലിയിലായിരിക്കും പുതിയ വിമാനത്താവളം. 

നിലവിലുള്ള വിമാനത്താവളത്തിെൻറ പലമടങ്ങ് വലിപ്പത്തിലാണ് പുതിയത് നിർമിക്കുന്നത്. പഴയതിെൻറ വലിപ്പം ഏകദേശം 10,500 ചതുരശ്ര മീറ്ററാണ്. പുതിയ വിമാനത്താവളത്തിലെ ടെർമിനലിെൻറ വിസ്തീർണം 65,000 ചതുരശ്ര മീറ്ററായിരിക്കും. കൂടാതെ യാത്രക്കാർക്കായി പ്രത്യേക പാലങ്ങളും നിർമിക്കും. യാത്രാനടപടികൾ പൂർത്തിയാക്കുന്നതിനും സുഗമമാക്കുന്നതിനും പുതിയ പ്ലാറ്റ്‌ഫോമുകളും സെൽഫ് സർവിസ് സംവിധാനങ്ങളും ഉയർന്ന ശേഷിയുള്ള പാർക്കിങ് ഏരിയകളുമുണ്ടാവും. 

ആദ്യഘട്ടം 2028-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നൂതന സാങ്കേതിക വിദ്യകളുടെ വെളിച്ചത്തിൽ സുസ്ഥിര പാരിസ്ഥിതിക രൂപകൽപന തന്ത്രങ്ങൾ പ്രയോഗിച്ച് പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതും സൗദി സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതുമായ ഒരു ആന്തരിക അന്തരീക്ഷം സൃഷ്ടിക്കുന്ന, കാലത്തിനനുസൃതമായ വാസ്തുവിദ്യയിലാണ് പുതിയ വിമാനത്താവളത്തിെൻറ പുതിയ രൂപകൽപന. വിനോദസഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും മികച്ച സേവനം നൽകുന്ന കാര്യക്ഷമതയുള്ള സംവിധാനമാണ് ഇവിടെയുണ്ടായിരിക്കുക. വ്യതിരിക്തമായ യാത്രാനുഭവം പകർന്നുനൽകുന്നതായിരിക്കും പുതിയ വിമാനത്താവളം. പ്രതിവർഷം 1.3 കോടിയിലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് കഴിയും. 

Read Also - ഏഴ് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ ബജറ്റ് വിമാന കമ്പനി; ഡിസംബര്‍ മുതല്‍ തുടക്കം

gulf news new International Airport at Abha rvn

നിലവിലെ വിമാനത്താവളത്തിന് 15 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയേയുള്ളൂ. നിലവിലെ ശേഷിയെ അപേക്ഷിച്ച് ഇത് പത്തിരട്ടിയാണ്. നിലവിൽ 30,000 വിമാനസർവിസുകളാണ് ഒരു വർഷം ഓപ്പറേറ്റ് ചെയ്യാനുള്ള ശേഷി. എന്നാൽ പുതിയ വിമാനത്താവളത്തിന് 90,000-ലധികം വിമാന സർവിസ് ഒാപ്പറേഷൻ നടത്താൻ സൗകര്യമുണ്ടായിരിക്കും. പുതിയ വിമാനത്താവളത്തിലെ ഗേറ്റുകളുടെ എണ്ണം 20 ആയിരിക്കും. യാത്രാനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വിമാനത്താവളത്തിൽ 41 പ്ലാറ്റ്‌ഫോമുകൾ ഉണ്ടാകും.

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios