Asianet News MalayalamAsianet News Malayalam

പ്ലസ് ടുവിന് ശേഷം ജര്‍മ്മനിയില്‍ നഴ്സിംഗ് പഠനം; ശ്രദ്ധേയമായി നോര്‍ക്ക റൂട്ട്സ് വര്‍ക്ക് ഷോപ്പ്

ജര്‍മ്മനിയിലെ ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍, തൊഴില്‍ കുടിയേറ്റ സാധ്യതകള്‍ എന്നിവ സംബന്ധിച്ചും, മൈഗ്രേഷൻ  സംബന്ധിച്ച സംശയങ്ങള്‍ക്കും മറുപടി നല്‍കി. 

gulf news norka roots workshop rvn
Author
First Published Sep 29, 2023, 8:52 PM IST

തിരുവനന്തപുരം: ജര്‍മ്മനിയിലെ നഴ്സിംഗ് ഉപരിപഠനത്തക്കുറിച്ചും തൊഴിൽ സാധ്യതയെക്കുറിച്ചും ബോധവത്ക്കരണം നല്‍കുന്നതിനായി (2023 സെപ്തംബർ 28) നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വര്‍ക്ക് ഷോപ്പ് ശ്രദ്ധേയമായി.

ജര്‍മ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജന്‍സിയും ജര്‍മ്മൻ ഏജന്‍സി ഫോര്‍ ഇന്‍റർ നാഷണൽ കോ-ഓപ്പറേഷന്റെയും, യോയ്ഥേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പിന്തുണയോടെയായിരുന്നു പരിപാടി. തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടന്ന വര്‍ക്ക്ഷോപ്പ് നോര്‍ക്ക റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജര്‍മ്മനിയിലെ ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍, തൊഴില്‍ കുടിയേറ്റ സാധ്യതകള്‍ എന്നിവ സംബന്ധിച്ചും, മൈഗ്രേഷൻ  സംബന്ധിച്ച സംശയങ്ങള്‍ക്കും മറുപടി നല്‍കി. 

നോര്‍ക്ക റൂട്ട്സില്‍ നിന്നും സി.ഇ.ഒ ശ്രീ. കെ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ ശ്രീ.അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യാം.ടി.കെ, ജര്‍മ്മന്‍ സര്‍ക്കാറിന്റെ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയില്‍ നിന്നും നദീന്‍ സ്നൈഡ്ലര്‍, ബിയാങ്ക ജെയ്സ്, ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനില്‍ നിന്നു ശ്രീ. ലിജു ജോര്‍ജ്ജ്, ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രമായ ഗോയ്ഥേ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ശ്രീമതി. സുധ പ്രദീപ് നോര്‍ക്ക റൂട്ട്സില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നുളള പ്ലേയ്സ്മെന്റ് ഓഫീസര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. ജര്‍മ്മന്‍ ഭാഷപഠിക്കുന്ന പ്ലസ്ടു കഴിഞ്ഞ 100 ഓളം വിദ്യാര്‍ത്ഥികളും വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തു. 

Read Also -  ഭാഗ്യം തുണച്ചത് പ്രവാസി മലയാളിയെ; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ലഭിച്ചത് കോടികളുടെ സമ്മാനം

അതേസനയം കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ അവസരമൊരുക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി വിജയകരമായ നാലു ഘട്ടങ്ങള്‍ പിന്നിട്ടു. ട്രിപ്പിള്‍ വിന്‍ പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരില്‍ നൂറു നഴ്സുമാര്‍ ജര്‍മ്മനിയിലെത്തിയതിന്റെ ആഘോഷ പരിപാടികള്‍ (സെപ്റ്റംബര്‍ 28) രാവിലെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ നടന്നു.

ഇതുവരെ 107 നഴ്സുമാരാണ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയിലെത്തിയത്. 
100 പ്ലസ് ആഘോഷപരിപാടി നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വ്യവസ്ഥാപിതവും സുരക്ഷിതവുമായ വിദേശ തൊഴില്‍ കുടിയേറ്റം പ്രോല്‍സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിദേശത്തെത്തിയാലും നിങ്ങളോടൊപ്പം നോര്‍ക്ക റൂട്ട്സ് ഉണ്ടാകും എന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജര്‍മ്മനിയിലെ 27 ഇടങ്ങളിലായി 33 സ്ഥാപനങ്ങളിലാണ് ട്രിപ്പിള്‍ വിന്‍ പദ്ധതിപ്രകാരം കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ ജോലി ചെയ്യുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios