94 പ്രവാസികൾ ഉൾപ്പെടെ 162 തടവുകാർ ഈ രാജകീയ ഉത്തരവിലൂടെ ജയിൽ മോചിതരാകും.

മസ്കറ്റ്: നബിദിനം പ്രമാണിച്ച് ഒമാനിൽ 162 തടവുകാർക്ക് പൊതുമാപ്പ് നൽകി ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിൽ കഴിയുന്ന തടവുകാരിൽ 162 പേർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നത്. 94 പ്രവാസികൾ ഉൾപ്പെടെ 162 തടവുകാർ ഈ രാജകീയ ഉത്തരവിലൂടെ ജയിൽ മോചിതരാകുമെന്ന് റോയൽ ഒമാൻ പൊലീസിന്റെ (ആർ.ഒ.പി) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Scroll to load tweet…

Read Also - പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു, ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം; ഉച്ചകോടിയില്‍ തീരുമാനം, ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്. ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയിൽ ചർച്ചയായി. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താമെന്നും ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിസ നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...