ഒമാനിലെ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ 'ഒ'മാപ് പ്ലാറ്റ്‌ഫോം
ഒമാനിലെ മുൻ വാണിജ്യ വകുപ്പ് മന്ത്രിയും നിലവിലെ OPAZ ചെയർമാനുമായ ഡോ: അലി ബിൻ മസൗദ് അൽ സുനൈഡി പ്രത്യേക ക്ഷണിതാക്കളുടെ സദസ്സിൽ "ഒ"മാപ് പ്ലാറ്റ്‌ഫോം. അവതരിപ്പിച്ചു.

മസ്കറ്റ്: ഒമാനിലെ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ "ഒ"മാപ് പ്ലാറ്റ്‌ഫോം.
ഫ്രീ സോണുകൾ, വ്യാവസായിക നഗരങ്ങൾ, പ്രത്യേക സാമ്പത്തിക മേഖലകൾ, എന്നിവടങ്ങളിലേക്കുള്ള നിക്ഷേപ നടപടിക്രമങ്ങൾ സുഗമമാക്കുവാനും ത്വരിതപ്പെടുത്തുവാനും കഴിയുമെന്ന് ദി പബ്ലിക്ക് അതോറിറ്റി ഫോർ സ്പെഷ്യൽ എക്കണോമിക് സൊൻസ് ആൻഡ് ഫ്രീ സൊൻസ് ( The Public Authority for Special Economic Zones and Free Zones )
പ്രത്യേക സാമ്പത്തിക മേഖലകൾക്കും ഫ്രീ സോണുകൾക്കുമായി ദി പബ്ലിക്ക് അതോറിറ്റി ഫോർ സ്പെഷ്യൽ എക്കണോമിക് സൊൻസ് ആൻഡ് ഫ്രീ സൊൻസ് (OPAZ) "ഒ"മാപ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. മസ്‌കറ്റിലെ W Muscat ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒമാനിലെ മുൻ വാണിജ്യ വകുപ്പ് മന്ത്രിയും നിലവിലെ OPAZ ചെയർമാനുമായ ഡോ: അലി ബിൻ മസൗദ് അൽ സുനൈഡി പ്രത്യേക ക്ഷണിതാക്കളുടെ സദസ്സിൽ "ഒ"മാപ് പ്ലാറ്റ്‌ഫോം. അവതരിപ്പിച്ചു.
ദി പബ്ലിക്ക് അതോറിറ്റി ഫോർ സ്പെഷ്യൽ എക്കണോമിക് സൊൻസ് ആൻഡ് ഫ്രീ സൊൻസ് (OPAZ) മേൽനോട്ടം വഹിക്കുന്ന ഒമാനിലെ പ്രത്യേക സാമ്പത്തിക മേഖലകൾ, ഫ്രീ സോണുകൾ, വ്യാവസായിക നഗരങ്ങൾ എന്നിവയ്‌ക്കായുള്ള മാസ്റ്റർപ്ലാനുകൾ, സംയോജിത ഭൂമിശാസ്ത്ര ഭൂപടങ്ങൾക്കായുള്ള ഡിജിറ്റൽ പോർട്ടൽ, ലഭ്യമായ ഡിജിറ്റൽ മാപ്പുകളും വഴി മേഖലകളുടെ വിശദമായ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുവാൻ ഉപയോക്താക്കൾക്ക് ഈ പ്ലാറ്റ്ഫോം വഴി സാധിക്കും.
ഒമാനിന് അകത്തും പുറത്തുമുള്ളവർക്ക് ഈ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് ഈ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. നിക്ഷേപകർക്ക് തീരുമാനമെടുക്കത്തക്ക പ്രക്രിയയെ പിന്തുണയ്ക്കുന്ന വിവരങ്ങളും പ്രത്യേക സംവിധാനങ്ങളും നൽകുക, കൂടാതെ നഗര ആസൂത്രണ പ്രക്രിയകളിലും ഭൂപടങ്ങൾ അച്ചടിക്കുവാൻ സാധ്യതയുള്ള ഭാവി വിപുലീകരണത്തിലും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുവാനും സഹായിക്കും.
ഒമാനിൽ ഫ്രീ സോണുകൾ, വ്യാവസായിക നഗരങ്ങൾ, പ്രത്യേക സാമ്പത്തിക മേഖലകൾ എന്നി രംഗത്ത് നിക്ഷേപത്തിനായി എത്തുന്നവർക്ക്, നടപടിക്രമങ്ങൾ സുഗമമാക്കുവാനും ത്വരിതപ്പെടുത്തുവാനും ഒപ്പം സമയവും പരിശ്രമവും കുറയ്ക്കുവാനും, എല്ലാ നിക്ഷേപകർക്കും ഗുണഭോക്താക്കൾക്കും അവസരങ്ങൾ ലഭിക്കുവാനും, നിക്ഷേപകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും "ഒ"മാപ് പ്ലാറ്റ്‌ഫോം ഉപകരിക്കും.
ഒമാനിലെ ഫ്രീ സോണുകൾ, വ്യാവസായിക നഗരങ്ങൾ, പ്രത്യേക സാമ്പത്തിക മേഖലകൾ, എന്നീ രംഗങ്ങളെ കുറിച്ച് വിശദമായും സമഗ്രവും കൃത്യവുമായ പ്രത്യേക വിവരങ്ങളിലേക്ക് എളുപ്പത്തിൽ ചെന്നെത്തുവാനും മനസ്സിലാക്കുവാനും "ഒ"മാപ് പ്ലാറ്റ്‌ഫോം ഉറപ്പു നൽകുന്നു, കൂടാതെ നിക്ഷേപത്തിനും അതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങൾക്കുമായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ തിരിച്ചറിയുന്നതിനും പ്ലാറ്റ്‌ഫോം ലൂടെ സഹായകരമാകും.
നിക്ഷേപത്തിനായി പ്രത്യേക സ്ഥലങ്ങൾ അല്ലെങ്കിൽ പ്ലോട്ടുകൾക്കായി തിരയുന്നതിനും, സമീപത്തുള്ള ആശുപത്രികൾ, മറ്റു ആരോഗ്യ സേവന ദാതാക്കൾ, ഭക്ഷണ ശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ , സ്റ്റോറുകൾ, ഹോട്ടലുകൾ, താമസ സൗകര്യങ്ങൾ തുടങ്ങിയ പ്രധാന വാണിജ്യ സ്ഥാപനങ്ങളെയും അവിടെ ലഭിക്കുന്ന സൗകര്യങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുന്നതുൾപ്പെടെ നിരവധി സവിശേഷതകൾ "ഒ"മാപ് പ്ലാറ്റ്‌ഫോം ലൂടെ ലഭ്യമാകുമെന്ന് ചടങ്ങിൽ സംസാരിച്ച ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) വിഭാഗം മേധാവി നജ്യ ബിൻത് സുൽത്താൻ അൽ ഹജ്‌രി ചൂണ്ടിക്കാട്ടി.
കൂടാതെ, ഉപയോക്താക്കൾക്ക് ഭൂമിയുടെ വിശദാംശങ്ങൾ അതിന്റെ തരം, ഉപയോഗ നിരക്കുകൾ, വലിപ്പം, കൂടാതെ വൈദ്യുതി, വാർത്താവിനമയം, വെള്ളം, പൊതു-സ്വകാര്യ ഗതാഗത ശൃംഖലകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഈ പ്ലാറ്റ്‌ഫോം ലൂടെ മനസ്സിലാക്കാം. മാത്രമല്ല, ഉപയോക്താക്കൾക്ക് വിവിധ സ്ഥലങ്ങൾ തമ്മിലുള്ള ദൂരവും വിദേശ വിപണികളിലേക്ക് ചരക്കുകളും മറ്റ് ഉൽപ്പന്നങ്ങളും എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഗതാഗത ശൃംഖലകളിൽ നിന്ന് ദൂരം എത്രയാണെന്ന് "ഒ"മാപ് പ്ലാറ്റ്‌ഫോം ലൂടെ അറിയുവാൻ കഴിയുമെന്നും നജ്യ ബിൻത് സുൽത്താൻ അൽ ഹജ്‌രി തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
Read Also - നഷ്ടമായത് 1,75,000 ഒമാനി റിയാൽ; നാടുവിട്ട മലയാളി ജീവനക്കാരനെ കാത്ത് 14 വർഷമായി ഒമാനി പൗരൻ
ഭൂമിയുടെ ഏറ്റവും പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങൾ "ഒ"മാപ് പ്ലാറ്റ്‌ഫോം ലൂടെ ലഭ്യമാകും, ഇത് ദി പബ്ലിക്ക് അതോറിറ്റി ഫോർ സ്പെഷ്യൽ എക്കണോമിക് സൊൻസ് ആൻഡ് ഫ്രീ സൊൻസ് (OPAZ) ന്റെ മേൽനോട്ടത്തിൽ ഉള്ള വിവിധ സൈറ്റുകളിൽ വിവരങ്ങൾ ചേർക്കാനും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും പ്ലാറ്റ്‌ഫോം ലൂടെ സാധിക്കും. കൂടാതെ, ഡ്രോണുകൾ ഉപയോഗിക്കുന്നതിനും പറപ്പിക്കുന്നതിനും അനുവദിച്ചിട്ടുള്ള നിയന്ത്രിത പ്രദേശങ്ങളും "ഒ"മാപ് പ്ലാറ്റ്‌ഫോം ലൂടെ മനസിലാക്കാം. കൂടാതെ കുറഞ്ഞ ചെലവിൽ ഏകീകൃത ഇലക്ട്രോണിക് സേവനങ്ങളും ലഭ്യമാകും.
ഒമാനിലെ പ്രത്യേക സാമ്പത്തിക മേഖലകൾ, ഫ്രീ സോണുകൾ, വ്യാവസായിക നഗരങ്ങൾ, എന്നി മേഖലകളിലെ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് "ഒ"മാപ് പ്ലാറ്റ്‌ഫോം ശ്രദ്ധേയമായ സംഭാവന ചെയ്യുമെന്നതാണ് അധികൃതരുടെ വിലയിരുത്തൽ. നഗര ആസൂത്രണവും വികസന നടപടിക്രമങ്ങളും വികസിപ്പിക്കുന്നതിനും സമ്പന്നമാക്കുന്നതിനും സ്മാർട്ട് ഡിജിറ്റൽ സാമ്പത്തിക നഗരങ്ങളുടെ സ്ഥാപനം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായകമാകും.
"ഒ"മാപ് പ്ലാറ്റ്‌ഫോം ഇന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ താൽപര്യപ്പെടുന്ന ഉപയോക്താക്കൾക്ക് ദി പബ്ലിക്ക് അതോറിറ്റി ഫോർ സ്പെഷ്യൽ എക്കണോമിക് സൊൻസ് ആൻഡ് ഫ്രീ സൊൻസ് (OPAZ) (https://www.opaz.gov.om) വെബ്‌സൈറ്റ് വഴി ലഭ്യമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...