വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും.
മസ്കത്ത്: ഒമാനിൽ താമസിച്ചു വരുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് നാളെ സെപ്തംബര്‍ പതിനഞ്ച് വെള്ളിയാഴ്ച്ച നടക്കുമെന്ന് മസ്‍കത്തിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങൾ അറിയിച്ചു.
നാളെ, വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതി അമിത് നാരംഗിനോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം നാല് മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.
Read Also - 92-ൽ പ്ലംബിങ് ജോലിക്ക് വന്നു, പിന്നെ പോയില്ല; വീട്ടുകാരും കയ്യൊഴിഞ്ഞതോടെ പ്രവാസിയെ നാട്ടിലെത്തിക്കാൻ ശ്രമം
വാണിജ്യ സ്റ്റോറുകളില്‍ മോഷണം; രണ്ടു അറബ് പൗരന്മാർ അറസ്റ്റിൽ
മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിനായിൽ മോഷണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. വടക്കൻ ബാത്തിനായിലെ സഹം വിലായത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സഹം വിലായത്തിലെ അഞ്ച് വാണിജ്യ സ്റ്റോറുകളിലും മസ്‌കത്ത് ഗവർണറേറ്റിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലും മോഷണം നടത്തിയെന്നതാണ് പിടിയിലായ രണ്ടു അറബ് പൗരന്മാർക്ക് നേരെ റോയൽ ഒമാൻ പൊലീസ് ചാർജ് ചെയ്തിരിക്കുന്ന കുറ്റം. വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ്, മസ്‌കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡിന്റെ സഹകരണത്തോടെയാണ് ഈ രണ്ടുപേരെയും പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തികരിച്ചുവെന്ന് റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
